ചേരിയിൽ താമസിക്കുന്ന ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കർണാടക സർക്കാർ വീടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചേരി വികസന ബോർഡിൻ്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആവാസ് യോജന ‘എല്ലാവർക്കും അഭയം’പദ്ധതിയിൽ സംസ്ഥാനത്തുടനീളം നിർമ്മിക്കുന്ന 42,345 വീടുകളുടെ സമർപ്പണത്തിനും ഭവന അലോട്ട്മെന്റ് ലെറ്ററുകളുടെ വിതരണത്തിനും സംഘടിപ്പിച്ച മെഗാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘സർക്കാർ ഒരു വീടിന് 5 മുതൽ 5 ലക്ഷം രൂപ വരെ നൽകുന്നുവെന്നും എന്നാൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി ആവാസ് യോജന എന്നാണ്. പണം നമ്മുടേതാണ്, സംസ്ഥാന സർക്കാരിൻ്റെത്. പേര് മാത്രമാണ് കേന്ദ്രത്തിൻ്റെത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നശേഷം 2 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനായി 5500 കോടി രൂപ ചെലവഴിച്ചു; അദ്ദേഹം പറഞ്ഞു.
‘‘ഞാൻ 2013-18 കാലഘട്ടം മുഖ്യമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് സർക്കാർ 14,58,000 വീടുകൾ നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച് ഒരു ഭവന വിപ്ലവം കൊണ്ടുവന്നു. 2023-2024ൽ രണ്ടാം തവണയും മുഖ്യമന്ത്രിയായിരുന്നപ്പോൾ നമ്മുടെ സർക്കാർ ആദ്യ ഘട്ടത്തിൽ 36,789 വീടുകളും രണ്ടാം ഘട്ടത്തിൽ 45,000 വീടുകളും വിതരണം ചെയ്തുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.