നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നിരവധി പേർ. രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളും അടക്കം നിരവധി പേരാണ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം മുടവൻമുഗളിലെ വീട്ടിലേക്കെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അർപ്പിച്ചു.

സംവിധായകന്മാരായ പ്രിയദർശൻ, മേജർ രവി, ബി ഉണ്ണികൃഷ്ണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വസതിയിലുണ്ട്. സിനിമാതാരങ്ങളായ സോന നായർ, ജോജു ജോർജ്, ഗായകൻ എം ജി ശ്രീകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മുടവൻമുഗളിലെ വീട്ടുവളപ്പില്‍ നടക്കും.

Related Posts