തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38)നെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവും മകളും കടയില്‍ പോയതിനാല്‍ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും എത്തി അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നു. വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെടുത്തു. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റുമോർട്ടത്തിന് അയക്കും.

Related Posts