സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഒസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. സി. അജോയ് ആണ് സെക്രട്ടറി.

സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്‌ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര രാധാകൃഷ്‌ണൻ, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറൽ കൗൺസിൽ.

വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറാണ് സംവിധായ‌കൻ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയർമാൻ്റെ ചുമതല വഹിച്ചത്. ഷാജി എൻ. കരുണിൻ്റെ മരണത്തെത്തുടർന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സംവിധായകൻ കെ.മധുവിനെ നിയമിച്ചിരുന്നു.

Related Posts