കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരേ ആക്രമണം നടന്നതായി പരാതി. കല്ലോട്ടെ സിപിഎം പ്രവര്‍ത്തക ശ്രീകല സുകുമാരൻ്റെ വീടിന് നേരേ ഇന്നലെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ ഭീഷണിമുഴക്കിയെന്നും ആരോപണമുണ്ട്. ആക്രമണത്തില്‍ വീടിൻ്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ശ്രീകലയുടെ വീടിന് നേരേ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമായാണ് ആക്രമണമെന്നും സിപിഎം പറഞ്ഞു. പേരാമ്പ്ര പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.