സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയായി. ഇന്നലെ രാവിലെ കുത്തനെയിടിഞ്ഞ സ്വർണ്ണവില ഉച്ചതിരിഞ്ഞ് വീണ്ടും കൂടിയിരുന്നു.
ഇന്നലെ രാവിലെ ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. എന്നാൽ, ഇന്നലെ ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയും പവന് 1040 രൂപ കുടി 90, 720 രൂപയുമായി.