നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കാർ അപകടം അറിഞ്ഞയുടനെ മ്യൂസിയം പൊലീസും കൺട്രോൾ റൂം വാഹനവും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാത്രി രണ്ട് പ്രാവശ്യം രാജുവിന്‍റെ വീട്ടിൽ പോലീസ് എത്തിയതിന് സിസ്ടവി ദൃശ്യങ്ങൾ തെളിവുണ്ട്. അവിടെ മണിയൻപിള്ള രാജുവോ, അദ്ദേഹത്തിൻ്റെ കാറോ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസിനെ രാജു വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.

Related Posts