ബംഗളൂരിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ ബൈക്ക് ടാക്സികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. റോഡപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും പൊതുജന സുരക്ഷയെക്കുറിച്ചുമുള്ള ആശങ്ക ചുണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. ബൈക്ക് ടാക്സികൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Posts