ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്തും. കടകംപള്ളി സുരേന്ദ്രനെയും കേസിൽ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ഇന്നലെ രാവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകി. അതേസമയം ബംഗുളൂരുവിലും വീട്ടിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും അടൂർ പ്രകാശ് മൊഴി നൽകി.