ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്നും സംസ്ഥാനത്തെ സ്‌കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിൽ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കനത്ത മഴ കാരണം ജൂൺ, ജൂലൈ മാസങ്ങളിൽ വിദ്യാർഥികൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം മന്ത്രി മുന്നോട്ട് വെച്ചത്. ഈ വിവരം ഫേസ്ബുക്കിലൂടെയാണ് മന്ത്രി ജനങ്ങളെ അറിയിച്ചത്.

ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും? ഇത് എങ്ങനെ കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ബാധിക്കും?
ഇത് എത്രത്തോളം രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം? തുടങ്ങിയ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം തേടുന്നത്. അഭിപ്രായം കമന്റുകളായി രേഖപ്പെടുത്താനാണ് മന്ത്രിയുടെ നിർദേശം.

Related Posts