നടൻ പ്രകാശ് രാജിനെ ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത കേസിൽ ഇ ഡി ചോദ്യം ചെയ്തു. പ്രകാശ് രാജിനെ സൈബരാബാദ് പോലീസ് സമർപ്പിച്ച എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിനായി ഹൈദരാബാദ് ബഷീർ ബാഗിലെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. അവരുടെ ജോലിയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചെന്നും നടൻ പറഞ്ഞു.
പ്രകാശ് രാജ് 2016 ൽ പ്രമോട്ട് ചെയ്ത ജംഗ്ലി റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് കേസെടുത്തത്. 29 സെലിബ്രിറ്റികളുടെ പേരും ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് ഉൾപ്പെട്ടിട്ടുണ്ട്. പ്രകാശ് രാജിനെ കൂടാതെ താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Related Posts