ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. ഇത്തരം ചിത്രം ഔദ്യോഗിക പരിപാടികളിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിന് ഗവർണർ മറുപടി നൽകി.

മന്ത്രി വി. ശിവൻകുട്ടി രാജ്‌ഭവനിൽ നിന്ന് ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതിനു തുല്യമാണ്. മന്ത്രിയുടെ ബഹിഷ്ക്കരണം പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണർ പറയുന്നു. ഭാരതാംബ ദേശീയ ഐക്യത്തിൻ്റെ ഭാഗമാണ്.

ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണെന്നും സ്വാതന്ത്യത്തിൻ്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. വിഷയം ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചതിനാലാണ് കത്ത് അയക്കുന്നതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

Related Posts