സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 പേർ മരിച്ചു. ബുധനാഴ്ച രാവിലെ ടൊളീഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് സ്പെയിനിലെ റെയിൽവേ സംവിധാനത്തിൻ്റെ നടത്തിപ്പുകാരായ എഡിഐഎഫ് അറിയിച്ചു.
പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരേ പാതയിൽ സഞ്ചരിച്ചിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് ടെലിവിഷൻ ചാനലായ ടിവിഇ റിപ്പോർട്ട് ചെയ്തു.
ഒരു ട്രെയിൻ മറ്റൊരു ട്രെയിനിൻ്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിൻ്റെ രണ്ട് ബോഗികൾ പാളം തെറ്റി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.