ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയോട് മോശം പെരുമാറ്റം; ഡ്രൈവറും യാത്രക്കാരും ചേർന്ന് യുവാവിനെ മർദിച്ചു
ബെംഗളൂരുവിലെ ഹെബ്ബാളിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ യാത്രക്കാരും ബസ് ഡ്രൈവറും ചേർന്ന് മർദിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി സ്പർശിച്ചെന്ന് യുവതി ഡ്രൈവറോട് പരാതിപ്പെട്ടതോടെയാണ് സംഭവം. തുടർന്ന് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. യുവാവ് രക്ഷപ്പെടാതിരിക്കാൻ ബസിൻ്റെ വാതിലുകൾ അടച്ചിടുകയും ചെയ്തു. പരാതിക്കാരിയായ യുവതി യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ മുഖത്തടിക്കുകയും മർദിക്കുകയും
വിയ്യൂർ ജയിലിൽ ഡ്രോൺ നിരീക്ഷണം; ജയിൽ സുരക്ഷയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കം
ജയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ നിരീക്ഷണ സംവിധാനത്തിൻ്റെ ട്രയൽ റൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. സജീവ് എന്നിവരും മുതിർന്ന ജയിൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം എന്നിവയുടെ വിശദമായ അവതരണവും
സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി20 ഇന്ന്, ജയിച്ച് പരമ്പര നേടാൻ ഇന്ത്യ
സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ വിജയം ആവർത്തിച്ച് പരമ്പര പിടിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേരം 4.30നാണ് മത്സരം. ഇന്നു ജയിച്ചാൽ മൂന്നു മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ 1-0ന്‍റെ ലീഡ് നേടിയിരുന്നു. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിലെ വൻ പരാജയങ്ങൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
3-4 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ മണിക്കൂറുകൾ; ബെംഗളൂരു ട്രാഫിക്കിനെ പരിഹസിച്ച് സോഷ്യൽ മീഡിയ
ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വീണ്ടും ദേശീയതലത്തിൽ ചർച്ചയാവുകയാണ്. വെറും ഏതാനും കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ പോലും മണിക്കൂറുകൾ വേണ്ടിവരുമെന്ന അനുഭവം പങ്കുവെച്ച ഒരു യാത്രക്കാരൻ്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. യാത്രയ്ക്കിടെ ഗൂഗിൾ മാപ്‌സിൽ വെറും 3 കിലോമീറ്റർ ദൂരത്തിന് അസാധാരണമായി നീണ്ട യാത്രാസമയം കാണിച്ച സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് അദ്ദേഹം നഗരത്തിലെ ട്രാഫിക് പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്. സാധാരണ ഏതാനും മിനിറ്റിൽ എത്തിച്ചേരാവുന്ന ദൂരത്തിന് മണിക്കൂറുകൾ വേണ്ടിവരുന്ന
കാവേരി ജലവിഷയത്തിൽ നിർണായക ചർച്ച; കർണാടക – തമിഴ്‌നാട് മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തും
കാവേരി ജലവിഹിത തർക്കവും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയും സംബന്ധിച്ച് കർണാടകയും തമിഴ്നാടും തമ്മിൽ നിർണായക ചർച്ചയ്ക്ക് വേദിയൊരുങ്ങുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഓഗസ്റ്റ് ആദ്യവാരം കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തും. തമിഴ്നാട് കൃഷിമന്ത്രി ആർ. വിനോദാണ് ചർച്ചയുടെ വിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 3-ന് ബെംഗളൂരുവിൽ ചർച്ച നടക്കുമെന്നാണ് വിവരം. കാവേരി ജലവിഷയത്തിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ നേരിട്ട് ചർച്ച നടത്തുന്നത് ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ്. 2012-ൽ സുപ്രീം
ബെംഗളൂരിൽ ഇന്ന് വിദ്യാർഥി ഐക്യദാർഢ്യ പ്രതിഷേധം; ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യം
നീറ്റ് പരീക്ഷാ വിവാദവും വിദ്യാർഥി സമരങ്ങൾക്കെതിരായ പൊലീസ് നടപടികളും പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരിൽ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള പുരോഗമന സംഘടനകളുടെ നേതൃത്വത്തിൽ വൈകിട്ട് 3.30ന് ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് ബലപ്രയോഗത്തിനുമെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബെംഗളൂരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ
ധർമേന്ദ്ര പ്രധാൻ്റെ രാജി; ഇന്ന് കേന്ദ്രത്തിൻ്റെ നിർണായക തീരുമാനം, സമരം കടുപ്പിക്കാൻ സിജെപി
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് ഇന്ന് വ്യക്തമാകും. സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് ഉച്ചയ്ക്ക് വീണ്ടും നിർണായക ചർച്ച നടത്തും. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം. ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളായ സൗരഭ് ദാസും അഷുതോഷ് രൻകയും തമ്മിൽ നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ
പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു
പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ പാലയാട്ട് ഷാജുവിൻ്റെയും റീനയുടെയും ഇളയ മകൾ ഇതൾ ആണ് മരിച്ചത്. കാവുന്തറ എഎൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ച്‌ചയാണ് കുട്ടിയെ പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയിരുന്ന ഇതളിൻ്റെ അപ്രതീക്ഷിത മരണം സഹപാഠികൾക്കും അധ്യാപകർക്കും ഉൾക്കൊളളാനായിട്ടില്ല. കാവുന്തറയിലെ വീട്ടുവളപ്പിൽ
കെങ്കേരി-ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് തുറക്കും; 7 മാസത്തെ ഗതാഗത ദുരിതത്തിന് വിരാമം
പടിഞ്ഞാറൻ ബെംഗളൂരുവിലെ യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന കെങ്കേരി-ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ ഏഴ് മാസമായി നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ഈ റോഡ് വീണ്ടും തുറക്കുന്നതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകും. മൈസൂരു റോഡിനെയും രാമോഹള്ളി, ഹെജ്ജാല, കെംപെഗൗഡ ലേഔട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയാണിത്. നിർമാണത്തെ തുടർന്ന് വാഹനങ്ങൾ ദീർഘദൂരം വഴിതിരിച്ചുവിടേണ്ടി വന്നതോടെ ദിവസേന വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അണ്ടർബ്രിഡ്ജ് പ്രവർത്തനക്ഷമമാകുന്നതോടെ കെങ്കേരി,
ബെംഗളൂരുവിലെ 60-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും
ബെസ്കോമിൻ്റെയും കെപിടിസിഎല്ലിൻ്റെയും അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 60-ലധികം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ കമ്മഗൊണ്ടനഹള്ളി,,രാഘവേന്ദ്ര ലേഔട്ട്, ലക്ഷ്മിപുര, വഡേരഹള്ളി, അബ്ബിഗെരെ ഇൻഡസ്ട്രിയൽ ഏരിയ, സിംഗാപുര, അബ്ബിഗെരെ, പൈപ്പ്‌ലൈൻ റോഡ്, കെംപെഗൗഡ ലേഔട്ട്, കലാനഗർ മെയിൻ റോഡ്, വിശ്വേശ്വരയ്യ ലേഔട്ട്, എച്ച്.വി.വി ലേഔട്ട്, കുവെമ്പു നഗർ, കാശിരാം നഗർ, സിംഹാദ്രി ലേഔട്ട്, പ്രകൃതി