ഇഷാനും തിലകും തിളങ്ങി; സിംബാബ്‌വേയ്ക്ക് 220 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ സിംബാബ്‌വേയ്ക്ക് 220 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത് ഇഷാൻ കിഷൻ്റെയും തിലക് വർമ്മയുടെയും തകർപ്പൻ അർധസെഞ്ചുറികളാണ്. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 81 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്കോററായപ്പോൾ, തിലക് വർമ്മ 29 പന്തിൽ അഞ്ച് ഫോറും
ശ്രീനാരായണ സമിതിയിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി
കർക്കടക വാവുബലിക്കായി അൾസൂർ ശ്രീനാരായണ സമിതിയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 12ന് (ബുധനാഴ്ച) നടക്കുന്ന പിതൃതർപ്പണ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 5,000 ഭക്തരെ പ്രതീക്ഷിച്ചാണ് സമിതി ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒരേസമയം 500-ലധികം പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യമുള്ള ബലിപുര, ലഘുഭക്ഷണ വിതരണം, ആതുരശുശ്രൂഷാ വിഭാഗം, ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കുള്ള താമസസൗകര്യം എന്നിവ
മേജർ രവിയുടെ വിവാദ പരാമർശം; അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്ന് നിയമനോട്ടീസ്
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകൻ മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ചു. സമരത്തിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്കുവേണ്ടിയാണ് സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള നോട്ടീസ് അയച്ചത്. മേജർ രവി തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് വീഡിയോയിൽ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് നോട്ടീസിലെ ആരോപണം. വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച പരാമർശങ്ങൾ വസ്തുതാവിരുദ്ധവും പ്രായപൂർത്തിയാകാത്ത
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ശ്രീകാന്ത് ഷിൻഡെ? എൻഡിഎയിൽ നിർണായക ചർച്ചകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പുതിയ മന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. ശിവസേന (ഷിൻഡെ വിഭാഗം) എംപിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനുമായ ഡോ. ശ്രീകാന്ത് ഷിൻഡെയുടെ പേരാണ് കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളതെന്നാണ് പാർലമെന്ററി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ വിവാദങ്ങൾക്കൊടുവിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിന് പരിഹാരം കാണുന്നതിനും എൻഡിഎ സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായാണ്
നീറ്റ് വിവാദം: ബെംഗളൂരിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു
നീറ്റ് പരീക്ഷാ വിവാദവും വിദ്യാർഥി സമരങ്ങൾക്കെതിരായ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബെംഗളൂരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്.
ബെംഗളൂരുവിൽ പൈതൃക കൈത്തറി–കരകൗശല മേളയ്ക്ക് തുടക്കം; വിപുലമായ പ്രദർശനവും വിൽപ്പനയും; മേള നാളെ അവസാനിക്കും
ബെംഗളൂരുവിലെ ശ്രീ വെങ്കടേശ്വര കല്യാണ മണ്ഡപത്തിൽ ഇന്ന് മുതൽ പൈതൃക കൈത്തറി, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശന-വിൽപ്പന മേളയ്ക്ക് തുടക്കമായി. ജൂലൈ 26 വരെ നടക്കുന്ന മേളയിൽ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കരകൗശല വിദഗ്ധരും നെയ്ത്തുകാരും പങ്കെടുക്കുന്നുണ്ട്. കൈത്തറി സാരികൾ, കോട്ടൺ വസ്ത്രങ്ങൾ, ഹാൻഡ്‌ലൂം ഡ്രസുകൾ, ടെറാക്കോട്ട ആഭരണങ്ങൾ, മൺപാത്രങ്ങൾ, മുളയും മരവും ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ, ഹോം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥി സംഘടനയായ സിജെപിയും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ ആദ്യം ഉറച്ചുനിന്നത്. എന്നാൽ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപക പ്രതിഷേധം കടുപ്പിക്കുകയും ആവശ്യം അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകളിൽ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും
ശബരിമല പുതിയ തന്ത്രിയായി ബ്രഹ്മദത്തൻ; ദേവസ്വം ബോർഡിൻ്റെ അംഗീകാരം
ശബരിമലയുടെ പുതിയ തന്ത്രിയായി നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡ് യോഗത്തിൽ എടുത്ത തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നുമുതൽ ബ്രഹ്മദത്തൻ തന്ത്രിയുടെ ചുമതല ഏറ്റെടുക്കും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരടങ്ങിയ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ ആവശ്യമായ പ്രാവീണ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്രവിദ്യാപീഠത്തിൽ പഠനം പൂർത്തിയാക്കിയതും പിതാവായ
കർണാടക യു.ജി.സി.ഇ.ടി; അപേക്ഷ തീയതി ജൂലൈ 30 വരെ നീട്ടി
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് (യു.ജി.സി.ഇ.ടി) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) ജൂലൈ 30 വരെ നീട്ടി. പ്രവേശന പ്രക്രിയ പൂർത്തിയാക്കാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അധിക സമയം നൽകുന്നതാണ് ഈ വിപുലീകരണം. ജൂലൈ 24 ആയിരുന്നു യുജിസിഇടി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി, കൂടുതൽ സമയം ആവശ്യപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥനകളെത്തുടർന്ന്
കാനഡയിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പങ്കാളി അറസ്റ്റിൽ
കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 22-കാരനായ റിതീഷ് കുമാറിനെ എഡ്മണ്ടൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ 10-ന് വൈകിട്ട് എഡ്മണ്ടണിലെ സിൽവർബെറി പ്രദേശത്തെ വസതിയിൽ ഗുരുതരമായി പരിക്കേറ്റും അബോധാവസ്ഥയിലുമായാണ് ദമൻപ്രീതിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂലൈ 12-ന് ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് യുവതി ശ്വാസംമുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. അന്വേഷണത്തിൻ്റെ