ജലക്ഷാമം രൂക്ഷമാകാതിരിക്കാൻ കർണാടക സർക്കാർ മുൻകരുതൽ നടപടികൾ ഊർജിതമാക്കി
കർണാടകയിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകാതിരിക്കാൻ കർണാടക സർക്കാർ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ജലസ്രോതസ്സുകളുടെ ലഭ്യതയും കുടിവെള്ള വിതരണ സംവിധാനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിവിധ ജില്ലകൾ സന്ദർശിച്ചു. ചിത്രദുർഗ, തുമക്കൂരു, ദാവനഗെരെ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രാമത്തിലും നഗരപ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം തടാകങ്ങൾ, കുളങ്ങൾ,
ജർമനിയിൽ സ്വകാര്യ വിമാനം വീടിന് മുകളിൽ തകർന്നുവീണു; രണ്ട് പേർ മരിച്ചു
ജർമനിയിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാൻഡർകീസിയിൽ ചെറിയ സ്വകാര്യ വിമാനം വീടിൻ്റെ മേൽക്കൂരയിലേക്ക് തകർന്നുവീണ് രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ബ്രെമെൻ സ്വദേശികളായ 65-ഉം 77-ഉം വയസ്സുള്ള രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഇരുവരും മരിച്ചതായി ഡെൽമെൻഹോർസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് വീടിൻ്റെ മേൽക്കൂരയിൽ കുടുങ്ങിയ വിമാനാവശിഷ്ടങ്ങൾ പിന്നീട് നീക്കം ചെയ്തു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഒഴിപ്പിച്ചിരുന്ന സമീപവാസികളെ പിന്നീട് വീടുകളിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകി. വിമാനം
ബിഎംടിസി ബസുകളിലെ ‘വോമിറ്റ് ഗ്യാങ്’ കുടുങ്ങി; പോക്കറ്റടിയും മോഷണവും നടത്തിയിരുന്ന മോഷ്ടാക്കൾ പിടിയിൽ
ബിഎംടിസി ബസുകളിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പോക്കറ്റടിയും മോഷണവും നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച നീണ്ട രഹസ്യ ഓപ്പറേഷനിൽ സിവിൽ വേഷത്തിൽ സാധാരണ യാത്രക്കാരായി ബസുകളിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കുടുക്കിയത്. അറസ്റ്റിലായവർ മുബാറക് പാഷ, അൻവർ പാഷ എന്നിവരാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഘം യാത്രക്കാരെ കബളിപ്പിക്കാൻ പ്രത്യേക തന്ത്രം ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ
സിംബാബ്‌വെയെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര; രണ്ടാം ട്വന്റി-20യിൽ 90 റൺസിൻ്റെ വമ്പൻ ജയം
സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ 90 റൺസിൻ്റെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. ഇഷാൻ കിഷൻ്റെയും തിലക് വർമ്മയുടെയും തകർപ്പൻ അർധസെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇഷാൻ കിഷൻ 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 81 റൺസ് നേടിയപ്പോൾ,
പ്രഹ്ളാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ പ്രൾഹാദ് ജോഷി, നിലവിലെ വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതലയും വഹിക്കും. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് സമർപ്പിച്ചത്. പ്രധാന്‍റെ രാജി ആവശ്യപ്പെട്ടത് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ആദ്യഘട്ടത്തിൽ
ആലപ്പുഴ–ബെംഗളൂരു വോൾവോ കെഎസ്ആർടിസി സർവീസ് തിരിച്ചെത്തും; ഓണത്തിന് മുമ്പ് സർവീസ് ആരംഭിക്കാൻ നീക്കം
ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി വോൾവോ സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് മുമ്പായി സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം കെ.സി. വേണുഗോപാൽ എംപി സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നേരത്തെ ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് നിർത്തിവച്ചിരുന്നു. നിലവിൽ ആലപ്പുഴയിൽ നിന്ന് കർണാടകയിലേക്കുള്ള ഏക സർവീസ് മൂകാംബികയിലേക്കുള്ള ബസാണ്. ഈ സർവീസ് ദിവസവും വൈകിട്ട് 5.30-നാണ് പുറപ്പെടുന്നത്. ആലപ്പുഴ
എൻഎസ്എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണവും ആഗസ്റ്റ് 12-ന്
എൻഎസ്എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണ ചടങ്ങുകളും ആഗസ്റ്റ് 12-ന് അൾസൂർ തടാകത്തിനോട് ചേർന്നുള്ള കല്യാണി തീർത്ഥത്തിൽ നടക്കും. പുലർച്ചെ 3.30 മുതൽ രാവിലെ 9 മണിവരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പരിചയസമ്പന്നരായ കർമ്മികളുടെ നേതൃത്വത്തിലായിരിക്കും പിതൃതർപ്പണ ചടങ്ങുകൾ നടക്കുക. പാലക്കാട് മാത്തൂർ മനയിലെ പരമേശ്വരൻ തിരുമേനിയാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. പിതൃതർപ്പണത്തിന് ആവശ്യമായ മുഴുവൻ പൂജാസാമഗ്രികളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങുകൾക്ക് ശേഷം
ഓപ്പറേഷൻ തൂഫാൻ: ലഹരിക്കടത്ത് കേസിൽ അധ്യാപിക അറസ്റ്റിൽ
അധ്യാപികമാരെ ഇടനിലക്കാരാക്കി നടത്തിയെന്നാരോപിക്കുന്ന ലഹരിക്കടത്ത് കേസിൽ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിൻ്റെ ഭാഗമായി മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വാങ്ങിയവരിൽ നിന്ന് ലഭിച്ച പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസിൽ മരുതോങ്കര സ്വദേശിനിയും മറ്റൊരു ബിആർസിയിലെ അധ്യാപികയുമായ കെ.സി.
കേരള സമാജം നെലമംഗല പഠനോപകരണങ്ങൾ വിതരണം ചെയ്തു
കേരള സമാജം നെലമംഗല എല്ലാ വർഷവും നടത്തിവരുന്ന നിർധനരായ സ്കൂൾ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം നെലമംഗല മണ്ടനകുറിച്ചി ഗവൺമെന്റ് വിദ്യാലയത്തിൽ നടന്നു.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമാജം രക്ഷാധികാരികളായ യു എൻ രവീന്ദ്രൻ, വൈ ജോർജ്, സമാജം സെക്രട്ടറി മിനി നന്ദകുമാർ, മഹിളാ വിഭാഗം പ്രസിഡണ്ട് ലിഷ ശശി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ വി ഗോപാൽ, ബിജു സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സമാജത്തിന്
നീറ്റ് സമരം അവസാനിച്ചു; കേന്ദ്രത്തിൻ്റെ ഉറപ്പുകൾക്ക് പിന്നാലെ ജന്തർമന്തറിൽ നിന്ന് സിജെപി പിന്മാറി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരു മാസമായി നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ഉറപ്പുകൾ അംഗീകരിച്ചാണ് സമരം പിൻവലിച്ചതെന്ന് സിജെപി നേതൃത്വം അറിയിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമവായമായത്. സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും, ഭാവിയിൽ ഇതുമായി