ദസറ ആഘോഷങ്ങൾക്ക് റോബോട്ടിക് ആനകളെ ഉപയോഗിക്കാൻ വിദഗ്‌ധ നിർദ്ദേശം
ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുടക് ജില്ലയിലെ ദുബാരെ ക്യാമ്പിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മൈസൂരു ദസറ ആഘോഷങ്ങളിൽ ആനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നു. ദസറ ആഘോഷത്തിന് മുന്നോടിയായി ആനകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനിരിക്കെയാണ് ചർച്ച പുരോഗമിക്കുന്നത്. പ്രധാന ഘോഷയാത്രക്ക് മാത്രമല്ല പരിശീലന സെഷനുകൾക്കും വൻ ജനക്കൂട്ടം ഒത്തുകൂടുന്നതിനാൽ ആനകളുടെ സമ്മർദം കുറക്കുകയും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് മൃഗഡോക്ടർമാർ, മൃഗാവകാശ പ്രവർത്തകർ, വനം ഉദ്യോഗസ്ഥർ
എസ്.ബി.ഐ. സമരം മാറ്റിവെച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജീവനക്കാർ മേയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ഓൾ ഇന്ത്യ എസ്.ബി.ഐ. സ്റ്റാഫ് അസോസിയേഷൻ ബംഗാൾ സർക്കിൾ സെക്രട്ടറി അറിയിച്ചു.
ബെംഗളൂരുവിനെതിരെ ഹൈദരാബാദിന് 55 റൺസിൻ്റെ തകർപ്പൻ ജയം
സൺറൈസേഴ്സസ് ഉയർത്തിയ 256 റൺസെന്ന് കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 200 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 79 റൺസ് നേടിയ ഇഷാൻ കിഷനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ. അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ എന്നിവരും അർധ സെഞ്ച്വറി കുറിച്ചു. തോറ്റിട്ടും നെറ്റ് റൺറേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബെംഗളൂരു. മെയ് 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ആർസിബി, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടംവലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. ഡിസിസി – കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ
യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ; നാളെ നമ്മ മെട്രോ സർവീസ് 6മണിക്ക് ആരംഭിക്കും
യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ ഉദ്യോഗാർഥികൾക്കായി നാളെ നമ്മ മെട്രോ സർവീസ് 6മണിക്ക് ആരംഭിക്കും. ഞായറാഴ്‌ചകളിൽ രാവിലെ ഏഴിനാണ് സാധാരണ സർവീസ് തുടങ്ങുന്നത്.
കേരളത്തിലേക്കുള്ള നാല് സ്പെഷ്യൽ തീവണ്ടികളുടെ സർവീസ് ജൂൺവരെ നീട്ടി
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികളുടെ സർവീസ് ജൂണിലേക്ക് നീട്ടി റെയിൽവേ. അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. മേയ് 24 വരെയായിരുന്നു നേരത്തേ അനുവദിച്ച ഹുബ്ബള്ളി-കൊല്ലം പ്രത്യേക തീവണ്ടി (07313) ജൂൺ 21 വരെ നീട്ടി. ഞായറാഴ്‌ചകളിൽ മാത്രം സർവീസ് നടത്തുന്ന തീവണ്ടിയാണ്. കൊല്ലം-ഹുബ്ബള്ളി പ്രത്യേക സർവീസ് (07314) ജൂൺ 22 വരെയും നീട്ടി. മേയ് 25 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. തിങ്കളാഴ്ചകൾ തോറുമുള്ള തീവണ്ടിയാണ്. ഇതിൻ്റെ ജൂൺ
മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത
സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ്
ബംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനവുമായി കോക്രോച്ച് ജനതാ പാർട്ടി; അനുമതിയില്ലെന്ന് വ്യക്തമാക്കി പോലീസ്
‘കോക്രോച്ച് ജനതാ പാർട്ടി’ ബംഗളൂരു നഗരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങലയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്. മനുഷ്യച്ചങ്ങലയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കൂട്ടായ്മയുടെ ആഹ്വാനം. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടാൻ ശ്രമിക്കരുതെന്നും പൊതുജനങ്ങൾക്ക് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. ടൗൺ
കേരളത്തിലെ നാല് ജില്ലകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും
കോഴിക്കോട് സബ് സ്റ്റേഷനിലാണ് അറ്റകുറ്റപ്പണിയെ തുടർന്ന് കേരളത്തിലെ നാല് ജില്ലകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. നാല് വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങാൻ സാദ്ധ്യതയുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്ഫോർമറിൻ്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും എന്നതിനാലാണ് വൈദ്യുതി ഭാഗികമായി മുടങ്ങുന്നത് .
എബോള വൈറസ് വ്യാപനം; പ്രതിരോധ സംവിധാനമൊരുക്കുമെന്ന് കെ മുരളീധരൻ
സംസ്ഥാനത്ത് എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. എബോള ബാധിത രാജ്യങ്ങളായ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കണം. യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, തലവേദന, ക്ഷീണം, പേശീവേദന, രക്തസ്രാവം, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോർട്ട്