ശ്രീനാരായണ സമിതി വനിതാദിനാഘോഷം മാർച്ച് 22ന്
ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 22 ഞായറാഴ്‌ച രാവിലെ 9.30 മണിക്ക് സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽവച്ചു നടക്കുന്ന സമ്മേളനത്തിൽ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ ഉദ്ഘാടനം ചെയ്യും. വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ അധ്യക്ഷത വഹിക്കും. സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. രാജശ്രീ രാജമോഹനൻ വനിതാദിന സന്ദേശം നൽകും. പ്രശസ്‌ത കൌൺസിലിംഗ് സൈക്കോളജിസ്റ്റും, കോർപ്പറേറ്റ് ട്രെയ്‌നറുമായ
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ സുൽത്താനുമായി മോദി ഫോണിൽ സംസാരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ സുൽത്താനുമായി ഫോണിൽ സംസാരിച്ചത് എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മോദി അറിയിച്ചത്. മേഖലയിൽ സുസ്ഥിരതയും സമാധാനവും തിരികെ കൊണ്ടുവരുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഒമാൻ ജനതയ്ക്ക് മോദി പെരുന്നാൾ ആശംസ നേർന്നു. ഒമാന്റെ പരമാധികാരത്തിന് മേലുണ്ടായ കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരുടെ
ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ് 24ന്
ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ “ചലനം 2026” മെയ് 24ന് യെലഹങ്ക ഡോ.അംബേദ്‌കർ ഭവൻ തിയേറ്ററിൽവെച്ചു വിവിധ പരിപാടികളോടെ നടക്കും. ഓൺസ്റ്റേജ് തീയേറ്ററിൻ്റെ നാടകം, ഓൺസ്റ്റേജ് കലാകാരുടെ നൃത്തങ്ങൾ, ഗാനമേള എന്നിവ കൂടാതെ പ്രശസ്ത മെന്റലിസ്റ്റ് ആയ അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോ ഉണ്ടായിരിക്കും. നല്ലൊരു ദൃശ്യ വിരുന്ന് ആസ്വദിക്കാൻ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും മറ്റ് വിശദവിവരങ്ങൾക്കും വിളിക്കുക : 8714966136, 9448266690.
ബഹ്റിനിൽ ഇറാന്റെ മിസൈലാക്രമണം; പശ്ചിമേഷ്യൻ യുദ്ധം ആഗോള പ്രതിസന്ധിയിലേക്ക്
ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാക്കി ബഹ്റൈനിലെ പ്രധാന എണ്ണക്കമ്പനിയായ ബാപ്കോയുടെ എനർജി കോംപ്ലക്സിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം. ഇസ്രയേൽ തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ അയൽരാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിത്ര ദ്വീപിലെ റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായത്. സിത്രയിലെ ജനവാസ മേഖലകളിലും മിസൈലുകൾ പതിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മൂന്നാഴ്ചയായി തുടരുന്ന പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബഹ്റൈനിലെ എൽഎൻജി പ്ലാന്റുകളെയും റിഫൈനറി യൂണിറ്റുകളെയും
പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ജിബി പാത്തിക്കല്‍
പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കല്‍ മത്സരിക്കും. ട്വന്‍റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്‍റി20 കൊണ്ടുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്‍റി20ക്ക് കണ്ടെത്തേണ്ടി വരും.
രണ്ടാം പട്ടികയിലും പേരില്ല; കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു
കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. സ്ഥാനാർത്ഥി പട്ടികയിൽ തഴഞ്ഞതിന് പിന്നാലെയാണ് രാജി. നേരത്തെ ഇടുക്കി, പൂഞ്ഞാർ, പീരുമേട് മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യർ രാജിവച്ചത്.
കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.എന്നാൽ , കേരള – കർണാടക – ലക്ഷദ്വീപ്
ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്
ഡോ. വന്ദനാ ദാസിനെ വധക്കേസിൽ കേസിൽ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഡോ. വന്ദനാദാസ് വധക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. അമ്മ ഒറ്റയ്ക്കാണെന്നും നോക്കാൻ ആളില്ലെന്നും ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടൻ വിജയ്; നമസ്‌കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മഹാബലിപുരം ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ റമദാനിലെ 28-ാം നാളിലാണ് വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാണ് വിരുന്ന് സംഘടിപ്പിച്ചത്. അതിഥികൾക്കൊപ്പം നോമ്പ് തുറന്ന വിജയ് നമസ്‌കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ട് നിറത്തിലുള്ള പാന്റ്‌സും തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങിൽ പങ്കെടുത്തത്. പാർട്ടി പ്രവർത്തകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് ചെറുപ്രസംഗവും
കെ.സുധാകരന് സീറ്റെങ്കിൽ എനിക്കും വേണം സീറ്റ്’, നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ്
കെ സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന് അടൂർ പ്രകാശ് എം പി. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിക്കൊണ്ട് അടൂർ പ്രകാശ് എം പി ഹൈക്കമാൻഡിനെ തൻ്റെ നിലപാട് അറിയിച്ചു. തൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അദ്ദേഹം നേരിട്ട് സന്ദേശം അയക്കുകയും ചെയ്തു. സുധാകരനുള്ള അർഹത തനിക്കുമുണ്ടെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്ന കർശന