വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം
വാൽപ്പാറയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിനു നേരെ നേരെ ആക്രമണം നടത്തി. ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്തുണ്ടായ ആക്രമണത്തിൽ വീടിൻ്റെ ജനലും വാതിലും കാട്ടാന തകർത്തു. തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ജനലുകളും വാതിലുകളും പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് കാട്ടാനയെ തുരത്തി. എന്നാൽ, തുടർച്ചയായുള്ള കാട്ടാനകളുടെ സാന്നിധ്യം പ്രദേശത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ സമദൂരം; ശബരിമല വിഷയത്തിൽ ശരിദൂരം: ജി സുകുമാരൻ നായർ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാടെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ‘മുൻ നിലപാടിൽ മാറ്റമില്ല. ശരിദൂരം ശബരിമല വിഷയത്തിൽ മാത്രമാണ്. രാഷ്ട്രീയമായി അതിനെ കുഴക്കേണ്ടതില്ല. രാഷ്ട്രീയത്തോട് വെറുപ്പില്ല’ – ജി. സുകുമാരൻ നായർ പറഞ്ഞു. കോട്ടയം പെരുന്നയിൽ നടക്കുന്ന 149ാമത് മന്നം ജയന്തി ആഘോഷത്തിനിടെ ആയിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മന്നം ജയന്തിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് പെരുന്നയിൽ നടക്കുന്നത്. സമുദായാചാര്യന് മുൻപിൽ
ഉത്തരേന്ത്യയിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്; വേഗത കുറച്ച് വാഹനമോടിക്കാൻ നിര്‍ദ്ദേശം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. കനത്ത മൂടൽമഞ്ഞിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ പുക മഞ്ഞു കൂടാതെ വായുമലിനീകരണവും രൂക്ഷമാണ്. 400ന് മുകളിലാണ് പല സ്ഥലത്തും വായുമലിനീകരണ തോത്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. പലയിടത്തും കാഴ്ച പരിമിതി 10 മീറ്ററിൽ താഴെയാണ്. പുകമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഇന്നും വ്യോമ റെയിൽ ഗതാഗതം
പുതുവർഷത്തലേന്ന് ബിവറേജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന
ഒറ്റ ദിവസം ഒരു കോടി രൂപയ്ക്കു മുകളിൽ മദ്യ വിൽപ്പനയുമായി ഒന്നാം സ്ഥാനത്ത് കടവന്ത്ര ഔട്‌ലെറ്റ്. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വിൽപനയുമായാണ് കോടിപതിയായത്. ബവ്റിജസ് കോർപറേഷന് പുതുവർഷത്തലേന്ന് 16.93 കോടി രൂപയുടെ അധിക വിൽപന ആണ് നടന്നത്. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. ക്ജഴിഞ്ഞ വർഷത്തെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വിൽപനയുമായി ഏക കോടിപതിയായി. രണ്ടാം
വീടുകൾക്ക് അർഹത 90 കുടുംബങ്ങള്ക്ക് മാത്രം: മന്ത്രി ബൈരതി സുരേഷ്
കൊഗിലു ലേഔട്ടിലെ ഫഖീർ കോളനിയിൽനിന്ന് കുടിയിറക്കപ്പെട്ട 300 ഓളം കുടുംബങ്ങളിൽ 90 കുടുംബങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരമായി വീടിന് അർഹതയുള്ളുവെന്ന് കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷ്. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സർവേ നടത്തി. 90 പേർ മാത്രമാണ് തദ്ദേശവാസികളായുള്ളത്. എല്ലാ കുടുംബങ്ങൾക്കും താമസ സൗകര്യം ഒരുക്കുമെന്ന അവകാശവാദം മന്ത്രി തള്ളിക്കളഞ്ഞു. യഥാർഥ ഗുണഭോക്താക്കൾക്ക് മാത്രമേ വീടുകൾ നൽകുകയുള്ളുവെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. അതേസമയം നിയമവിരുദ്ധമായി വീടുകൾ അനുവദിച്ചാൽ ജനുവരി അഞ്ചിന്
ഇറാനിൽ വൻ പ്രക്ഷോഭം; നിരവധി പേർ കൊല്ലപ്പെട്ടു
ഇറാനിൽ തുടരുന്ന വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ, പടിഞ്ഞാറൻ ഇറാനിലെ ലോറെസ്താൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണു വിവരം. പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. വീട്ടുസാധനങ്ങൾക്കും ഭക്ഷണത്തിനും തീവിലയായി. ഞായറാഴ്ച കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. ചൊവ്വാഴ്ച
ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ
നായർ സർവീസ് സൊസൈറ്റിയുടെ ആചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാമത് ജയന്തി ആഘോഷങ്ങൾ ഇന്ന് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള മന്നം ജയന്തി സമ്മേളനം രാവിലെ 11 മണിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. മന്നം ജയന്തിയോടനുബന്ധിച്ച് ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ മന്നം അനുസ്മരണ പ്രഭാഷണം
കർണാടകയുടെ പുരോഗതിക്ക് കേന്ദ്രസർക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ
കേന്ദ്രസർക്കാർ കർണാടകയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. കേന്ദ്രം വാഗ്‌ദാനം ചെയ്‌ത ഫണ്ട് വിഹിതം ലഭിക്കാത്തത് സംസ്ഥാനത്തെ നിരവധി വികസന പദ്ധതികൾക്ക് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനം 2,500 കോടി രൂപ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് 517 കോടി രൂപ മാത്രമാണെന്ന് വാർത്താസമ്മേളനത്തിൽ പ്രിയങ്ക് ഖാർഗെ പറഞ്ഞു. കർണാടകയെ ബാധിക്കുന്ന വിഷയങ്ങളിൽ മൗനം പാലിച്ചതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും കർണാടക എം.പിമാരെയും മന്ത്രി
ഹെബ്ബാൾ ഫ്ലൈഓവറിലെ രണ്ടാമത്തെ ലൂപ്പ് കർണാടക ഉപമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഹെബ്ബാൾ ഫ്ലൈഓവറിലെ രണ്ടാമത്തെ ലൂപ്പ് കർണാടക ഉപമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് പുതിയ പാത പ്രവർത്തനക്ഷമമായി. മന്ത്രി ബൈരതി സുരേഷ്, എൻ.എ.ഹാരിസ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. വടക്കൻ ബെംഗളൂരുവിലെ തിരക്ക് ലഘൂകരിക്കുന്നതിനും കാര്യക്ഷമമായ നഗര മൊബിലിറ്റി ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ വികസനം. യെലഹങ്ക, ജക്കൂർ, സഹകർ നഗർ എന്നിവിടങ്ങളിൽ നിന്നുള്ള നഗര പ്രവേശനം സുഗമമാക്കുന്നതിന് പുതിയ ലൂപ്പ് സഹായിക്കും. “ഹെബ്ബാൾ ഫ്ലൈഓവറിലെ രണ്ടാമത്തെ
റെയിൽ വൺ ആപ് ഉപയോഗിക്കുന്നവർക്ക് മൂന്ന് ശതമാനം കിഴിവ്
പണരഹിത യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് റെയിൽവേ മന്ത്രാലയം മൂന്ന് ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽ വൺ ആപ് ഉപയോഗിക്കുന്ന ആൾക്ക് അവർ ഏത് ഡിജിറ്റൽ പേയ്മെൻ്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും. ‘ആർ-വാലറ്റ് ഉപയോഗിക്കുന്ന ആളുകൾക്ക് നിലവിൽ മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന ആറ് മാസത്തെ