കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു
കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു.കെ എൻ എസ് എസ് മഹാദേവപുര, കെ എൻ എസ് എസ്. ബിദരഹള്ളി, കെ എൻ എസ് എസ് ജയനഗർ, കെ എൻ എസ് എസ് ദൂരവാണിനഗർ, കെ എൻ എസ് എസ് എം എസ് നഗർ, കെ എൻ എസ് എസ് ബോർഡ് ഓഫീസ്, എം എം ഈ സി ടി സ്കൂൾ എന്നിവിടങ്ങളിൽ മന്നം
എൻ എസ് എസ് കർണാടക ബോർഡിൻ്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷിച്ചു
എൻ എസ് എസ് കർണാടക ബോർഡിൻ്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷിച്ചു. ആർ.ടി നഗറിലുള്ള ബോർഡ് ഓഫീസിൽ വച്ച് നടന്ന ആഘോഷത്തിൽ ചെയർമാൻ ആർ.ഹരീഷ് കുമാർ പുഷ്പ്പാർച്ചന നടത്തികൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പരിപാടിക്ക് വൈസ് ചെയർമാന്മാരായ എം എസ് ശിവപ്രസാദ്, ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, ട്രഷറർ പി കെ മുരളീധരൻ, ഓർഗനൈസേഷൻ സെക്രട്ടറി എൻ വിജയകുമാർ, ജോയിന്റ് ട്രഷറർ സുനിൽകുമാർ, തങ്കം
കെ.എൻ.എസ്.എസ് എംഎസ് നഗർ കരയോഗം കുടുംബ സംഗമം ജനുവരി 4ന്
കർണാടക നായർ സർവീസ് സൊസൈറ്റി എസ് നഗർ കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ജനുവരി 4 ഞായറാഴ്ച ലിംഗരാജപുരം കാച്ചരക്കനഹള്ളിയിലെ ഇസ്കോൺ കോംപ്ലക്സിലുള്ള ശ്രീ സായി കൺവെൻഷൻ ഹാളിൽവെച്ചു രാവിലെ 9 മണി മുതൽ നടക്കും. കർണാടക ഊർജ്ജ മന്ത്രി കെ.ജെ.ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ജി രാമൻ നായർ, സ്‌കലീൻ ഫൗണ്ടേഷൻ ഡയറക്ടർ രാജ വിജയ കുമാർ, കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി
ജമ്മു കാഷ്മീരിൽ കനത്ത മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
ജമ്മു കാഷ്മീരിലെ ശ്രീനഗർ – ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ ആളപായമില്ല. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല; തിരുത്തുമായി പിജെ കുര്യന്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. പാലക്കാട് സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്ന് കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ന് എന്‍സ്എസ് ആസ്ഥാനത്ത് വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി ജെ കുര്യന്‍ രംഗത്തെത്തിയത്. പാലക്കാട് സീറ്റില്‍ ഇനി
വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതി
വര്‍ഗീയ പരാമര്‍ശങ്ങളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. തുടർച്ചയായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനന്ദ് പറഞ്ഞു. ചങ്ങരോത്ത്
ചികിത്സപിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടിയ്ക്ക് കൃത്രിമ കൈ വച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വാഗ്ദാനം. വിനോദിനിയുടെ കുടുംബത്തെ ഇക്കാര്യം ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയില്‍ ആണെങ്കിലും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഇടപടെല്‍
ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും
ബാനസവാഡിയിലും എസ്.എം.വി.ടി ബംഗളൂരുവിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്ന് റെയിൽവേ മന്ത്രാലയം. മൂന്നിന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 17236 നാഗർകോവിൽ-എസ്.എം.വി.ടി ബംഗളുരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 17210 കാക്കിനട-എസ്.എം.വി.ടി ബംഗളൂരു എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്.എം.വി.ടി ബംഗളുരു എക്‌സ്പ്രസ്, നാലിന് ആരംഭിക്കുന്ന 17209 ബംഗളുരു-കാക്കിനാഡ എക്‌സ്പ്രസ്, 17235 ബംഗളൂരു -നാഗർകോവിൽ എക്‌സ്പ്രസ്, 16320 ബംഗളുരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, 16529
തൃപ്പൂണിത്തുറയിൽ പോരാട്ടം കനക്കും; രമേഷ് പിഷാരടിയെ പരിഗണിക്കാനൊരുങ്ങി കോണ്‍ഗ്രസ്
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. മുൻ മേയർ എം അനില്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി. മുൻമന്ത്രി കെ ബാബു മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാല്‍ രമേഷ് പിഷാരടിയെ പരിഗണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. രമേഷ് പിഷാരടിയുടെ പേര് 2021ലും ഉയർന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടൻ സമ്മതം മൂളിയിട്ടില്ല. എം ലിജു, രാജു പി നായ, എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മുൻ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജില്‍ നിന്ന് 992 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ്
ഭൂരിപക്ഷം വോട്ടർമാരും ഇവിഎമ്മിനെ വിശ്വസിക്കുന്നു, കർണാടക സർക്കാർ നിയോഗിച്ച സർവേ
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റെ സർവേഫലം. കർണാടക സർക്കാർ നിയോഗിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച സർവേയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) പൊതുജനങ്ങൾക്ക് ശക്തമായ വിശ്വാസം. ഇവാലുവേഷൻ ഓഫ് എൻഡ്‌ലൈൻ സർവേ ഓഫ് കെഎപി (അറിവ്, മനോഭാവം, പ്രാക്ടീസ്) ഓഫ് സിറ്റിസൺസ് എന്ന തലക്കെട്ടിലുള്ള സർവേ പ്രകാരം, പ്രതികരിച്ചവരിൽ 83.61% പേർ ഇവിഎമ്മുകൾ വിശ്വസനീയമാണെന്ന് വിശ്വസിക്കുന്നു. മൊത്തത്തിൽ, പ്രതികരിച്ചവരിൽ 69.39% പേർ ഇവിഎമ്മുകൾ കൃത്യമായ