‘ഓല ഇലക്ട്രിക്’ 5 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ഓല ഇലക്ട്രിക് ഏകദേശം 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓല ഇലക്ട്രിക് കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും അച്ചടക്കവും വേഗവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്റ ഭാഗമായാണ് ഈ നടപടി. നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്; അതിജീവിത സുപ്രീംകോടതിയിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ച കേസിലെ പ്രതിയും അഭിഭാഷകയുമായ ദീപാ ജോസഫ് സമർപ്പിച്ച ഹർജിക്കെതിരെയാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ദീപാ ജോസഫ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിനെതിരെയാണ് അതിജീവിത തടസ ഹർജി നൽകിയത്. അതിജീവിതയുടെ തടസ ഹർജി ഫയൽ ചെയ്തത് അഡ്വ. കെ ആർ സുഭാഷ് ചന്ദ്രനാണ്. ദീപാ ജോസഫിൻ്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തൻ്റെ വാദം
യാത്രക്കാരിയുടെ മുക്കുപണ്ടം മാല പൊട്ടിച്ച് ട്രെയിനിൽ നിന്നും ചാടി; യുപി സ്വദേശി അറസ്റ്റിൽ
സ്വർണ്ണമെന്ന് കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുപി സ്വദേശി അറസ്റ്റിൽ. കോഴിക്കോട് റെയിൽവെ പോലീസാണ് പിടികൂടിയത്. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി ട്രെയിനിൽ നിന്നും പുറത്തേക്കു ചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസിലാക്കിയ
റവന്യു വകുപ്പിൽ സൂക്ഷിച്ച എട്ടര പവന് സ്വർണ്ണം മുക്കുപണ്ടമായി
കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് റവന്യൂ വകുപ്പില്‍ സൂക്ഷിച്ച എട്ടര പവന് സ്വര്‍ണം മുക്കുപണ്ടമായി. 2003 ല്‍ മരിച്ച തൃശൂര്‍ കാട്ടൂര്‍ സ്വദേശി റംലത്തിന്റെ എട്ടര പവന് സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് റവന്യു വകുപ്പിൽ സൂക്ഷിച്ചത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ആര്‍ടിഒ ഓഫീസില്‍ ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണ്ണം മുക്കുപണ്ടമായത് അറിയുന്നത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡോ. സി. ജെ. റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാലാണ് അന്വേഷണം സിഐഡിക്ക് കൈമാറിയത്. കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. 5 പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ സി.ജെ. ബാബു നൽകിയത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമുണ്ടായി എന്നും ഉദ്യോഗസ്ഥരുടെ മാനസിക
സി.ജെ.റോയിയുടെ സംസ്കാരം ഇന്ന്; ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും
ആദായനികുതി പരിശോധനയ്ക്കിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. രാവിലെ 9 മണിയോടെ ബോറിംഗ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സഹോദരൻ സി.ജെ. ബാബുവിൻ്റെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് അവസരമുണ്ടാകും. ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ഇന്നലെയാണ് റോയിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഐടി
ബെംഗളൂരുവിലെ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ജിബിഎ നടപടി ആരംഭിച്ചു
നഗരത്തിൽ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടി ആരംഭിച്ചു. അനധികൃത നിർമാണത്തിനെതിരെ നടപടി എടുക്കുന്നില്ലെന്നു വൻ വിമർശനമുയർന്നതിനെ തുടർന്നാണു ശക്തമായ നടപടി എടുക്കാൻ ജിബിഎ തീരുമാനിച്ചത്. ഇതിനായി 5 സിറ്റി കോർപറേഷനുകളുടെ കീഴിലും പ്രത്യേക ദൗത്യസേന രൂപീകരിക്കും. ജിബിഎ ചീഫ് കമ്മിഷണർ എം.മഹേശ്വർ റാവുവാണ് ഇതുസംബന്ധിച്ച് കോർപറേഷനുകൾക്കു നിർദേശം നൽകിയത്. ജിബിഎ ദൗത്യസേന നേരിട്ടെത്തി പരിശോധന നടത്തും. നഗരത്തിൽ കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും മേൽനോട്ടം
ഓസ്ട്രേലിയൻ ഓപ്പൺ; ഫൈനലിൽ കാർലോസ് അൽക്കരാസും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ജോക്കോവിച്ച് ഇറ്റാലിയൻ താരം യാനിക് സിന്നറിനെ കീഴടക്കിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. സ്കോർ: 3-6,6-3,4-6,6-4,6-4.ആദ്യ സെറ്റ് 6-3 ന് സിന്നർ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ജോക്കോവിച്ച് തിരിച്ചടിച്ചു. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കി സിന്നർ
സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകണം: സുപ്രീംകോടതി
രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും വിദ്യാർഥിനികൾക്കു ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാരായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വഴി കുട്ടികൾക്ക് എളുപ്പത്തിൽ പാഡുകൾ ലഭ്യമാകുന്ന വിധത്തിൽ ഇതു സജ്ജീകരിക്കണം. അതിനു സാധ്യമല്ലാത്ത സാഹചര്യത്തിൽ പാഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ആവശ്യമായ നടപടികൾ എടുക്കണമെന്നും
യുവാവിനെയും യുവതിയെയും ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
യുവാവിനെയും യുവതിയെയും കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23), വാരിശേരി സ്വദേശി ആസിയ (20) എന്നിവരാണ് മരിച്ചത്. ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിൽ 202-ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. വിവിധ മതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചു. പെൺകുട്ടിയെ