രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും; നിരാഹാരം തുടരുമെന്ന് പ്രഖ്യാപനം
സമൂഹമാധ്യമങ്ങളിൽ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാഹുൽ ഈശ്വറുമായി ടെക്‌നോപാർക്കിലെ ഓഫീസിലുൾപ്പെടെ ഇന്നലെ തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിയ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. രാഹുൽ ഈശ്വറിൻ്റെ
കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
ഇന്ത്യൻ നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് രാഷ്ട്രപതിയുടെ ഇങ്ങനെ പറഞ്ഞത്. കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. കടൽക്കൊള്ളക്കാർക്ക് നേരെ കടുത്ത നടപടികൾ സേന സ്വീകരിക്കുന്നുണ്ടെന്നും ഐഎൻഎസ് വിക്രാന്ത് അടക്കം രാജ്യത്തിൻ്റെ അഭിമാനമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന കാണികൾക്ക് ആവേശകരമായ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും. ചില രേഖകൾ കൂടി സമർപ്പിക്കാമെന്നു ഇന്നലെ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതോടെ തുടർവാദത്തിനായി മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും അഭ്യർഥന അംഗീകരിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കി. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി
ശിക്ഷ റദ്ദാക്കണമെന്ന മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി തള്ളി
പീഡനക്കേസിൽ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുകയോ ശിക്ഷ താൽക്കാലികമായി റദ്ദാക്കുകയോ വേണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് രണ്ടിനാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്ജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്. 11 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനും ഉത്തരവിട്ടിരുന്നു പ്രജ്ജ്വലിൻ്റെ
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യ സ്ഥാപനങ്ങളിലെ മലയാളികൾക്ക് ശമ്പളത്തോടെയുള്ള അവധി നൽകണം: കർണാടക സർക്കാർ
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോകുന്നതിന് കർണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളായ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് കർണാടക സർക്കാർ നിർദ്ദേശിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഓഫീസിൽ നിന്നാണ് ഉത്തരവിറങ്ങയത്. മൂന്നു ദിവസം അവധി നൽകണമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഡിസംബർ ഒൻപതിനും 11-നുമാണ് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ നിർദേശം നൽകിയിരുന്നു. വിദ്യാഭ്യാസ
റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും
ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും. ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കി. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇന്ത്യയും റഷ്യയും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ ബിജാപ്പൂരിലെ വനമേഖലയിൽ രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ഛത്തീസ്ഗഡ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് കോബ്ര ബെറ്റാലിയൻ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു മാവോയിസ്റ്റുകളെ വധിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന്
മോശം മെസേജ് അയച്ചു, ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി: രാഹുലിനെതിരെ പുതിയ വെളിപ്പെടുത്തൽ
മാങ്കൂട്ടത്തിലിനെതിരായ ലൈംഗീക പീഡന പരാതിയിൽ പ്രതികരിച്ച് കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത്. രാഹുലിനെ പാർട്ടി പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നത് ഷാഫി പറമ്പിൽ ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുലിനെ ഷാഫി കൊണ്ടുവരുന്ന സമയത്ത് താൻ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ഷഹനാസ് പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഷഹനാസിൻ്റെ പ്രതികരണം. രാഹുലിനെതിരെ പരാതി ഉന്നയിച്ച പെണ്ണിനൊപ്പം മുന്നോട്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് താൻ. കോണ്‍ഗ്രസ് എന്ന് പ്രസ്ഥാനത്തിൻ്റെ ഭാഗമായതുകൊണ്ട് തന്നെ ഇരകള്‍ക്കൊപ്പമാണ്
വീടില്ലാത്തവർക്ക് വീടുകൾ നൽകുന്ന പദ്ധതി; എം.എം.എ അപേക്ഷകൾ സ്വീകരിക്കുന്നു
മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകി വരുന്ന എം.എം.എ ചാരിറ്റി ഹോം പദ്ധതിയുടെ നാലാം ഘട്ടം വിതരണം ചെയ്യുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നു. നീലസാന്ദ്രയിൽ പുതുതായി പണിതീർത്ത വീടുകളാണ് വിതരണത്തിനായി തയ്യാറായിട്ടുള്ളത്. 2026 ജനുവരി 24 ന് നടക്കുന്ന എം എം എ യുടെ 90ാം വാർഷിക സമ്മേളത്തിലാണ് വീടുകൾ സമൂഹത്തിനായി സമർപ്പിക്കുന്നത്. ഒരു ചെറുകുടുംബത്തിന് താമസിക്കാൻ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 27 വീടുകളാണ് വിതരണം ചെയ്യുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം. സുധീരൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.‘ഗുരുതരമായ സ്ഥിതിവിശേഷം ആണ് ഉള്ളത്. ഇപ്പോൾ സ്ഥിതി കുറേക്കൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. എത്രയും പെട്ടെന്നുതന്നെ നടപടി ഉണ്ടാകണം’ അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു. ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ