സമൂഹമാധ്യമങ്ങളിൽ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
രാഹുൽ ഈശ്വറുമായി ടെക്നോപാർക്കിലെ ഓഫീസിലുൾപ്പെടെ ഇന്നലെ തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിയ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. രാഹുൽ ഈശ്വറിൻ്റെ പ്രവർത്തിയിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നുവെന്നുണ്ടെന്നും ഓഫീസിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നുമായിരുന്നു പൊലീസ് വാദം.
തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ആവർത്തിച്ചു. ജയിലിനുള്ളിൽ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ മേൽക്കോടതിയെ സമീപിക്കാനാണ് രാഹുലിൻ്റെ തീരുമാനം.