ഇന്ത്യ- ശ്രീലങ്ക വനിതാ ടി-20: കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം
Sports
1 min read
55

ഇന്ത്യ- ശ്രീലങ്ക വനിതാ ടി-20: കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം

December 30, 2025
0

ഇന്ത്യ-ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇറങ്ങുക. നിലവിൽ നാല് മത്സരങ്ങളും വിജയിച്ച് 4-0ന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ആശ്വാസജയത്തിനായുള്ള അഭിമാന പോരാട്ടമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ

Continue Reading
വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു
Kerala
0 min read
65

വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു

December 30, 2025
0

കരിപ്പൂർ വിമാനതാവളത്തിനടുത്ത് വെ​ങ്കു​ള​ത്ത് വ്യൂ ​പോ​യി​ന്‍റി​ൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി ജിതിൻ(30) ആണ് മരിച്ചത്. വിമാനത്താവളത്തിൻ്റെ കാഴ്ച കാണാൻ കൂട്ടുകാരേടൊത്ത് പോയതായിരുന്നു. അവിടെ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴുന്നതിനിടെ കഴുത്തിൽ മരത്തിൻ്റെ കമ്പ് തറച്ച് കയറുകയായിരുന്നു. ഉടനെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേഷശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്ന് മരിക്കുകയായിരുന്നു. അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ പോ​ലീ​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു.

Continue Reading
മോഹൻലാലിൻ്റെ അമ്മ അന്തരിച്ചു
Kerala
0 min read
129

മോഹൻലാലിൻ്റെ അമ്മ അന്തരിച്ചു

December 30, 2025
0

മോഹന്‍ലാലിൻ്റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിൻ്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.  സംസ്കാരം നാളെ

Continue Reading
ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി
Kerala
0 min read
64

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

December 30, 2025
0

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലായ് 16നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ

Continue Reading
പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും റോ​ബ​ർ​ട്ട് വ​ദ്ര​യു​ടെ​യും മ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു
India
0 min read
151

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും റോ​ബ​ർ​ട്ട് വ​ദ്ര​യു​ടെ​യും മ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു

December 30, 2025
0

കോ​ൺ​ഗ്ര​സ് നേ​താ​വും വയനാട് എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും വ്യ​വ​സാ​യി റോ​ബ​ർ​ട്ട് വ​ദ്ര​യു​ടെ​യും മ​ക​ൻ റൈ​ഹാ​ൻ വ​ദ്ര വി​വാ​ഹി​ത​നാ​കു​ന്നു. കാ​മു​കി അ​വി​വ ബെ​യ്ഗി​നെ​യാ​ണ് റൈ​ഹാ​ൻ വി​വാ​ഹം ചെ​യ്യു​ന്ന​ത്. കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. വി​വാ​ഹ നി​ശ്ച‍​യ ച​ട​ങ്ങു​ക​ൾ ബു​ധ​നാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ ര​ൺ​തം​ബോ​റി​ൽ ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​വി​വ ബെ​യ്ഗും കു​ടും​ബ​വും ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​ണ്. അ​വി​വ​യു​ടെ പി​താ​വ് ഇ​മ്രാ​ൻ ബെ​യ്ഗ് വ്യ​വ​സാ​യി​യും മാ​താ​വ് ന​ന്ദി​ത ബെ​യ്ഗ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റു​മാ​ണ്. പ്രി​യ​ങ്ക ഗാ​ന്ധി​യും ന​ന്ദി​ത

Continue Reading
‘റഹീം പറയുന്നത് കിടപ്പാടം നഷ്ടപ്പെട്ടവരുടെ രാഷ്ട്രീയം; പരിഹസിക്കുന്നവർ മായ്ച്ചുകളയുന്നത് ആ വേദനയെ’: പി വി ഷാജി കുമാർ
Kerala
0 min read
73

‘റഹീം പറയുന്നത് കിടപ്പാടം നഷ്ടപ്പെട്ടവരുടെ രാഷ്ട്രീയം; പരിഹസിക്കുന്നവർ മായ്ച്ചുകളയുന്നത് ആ വേദനയെ’: പി വി ഷാജി കുമാർ

December 30, 2025
0

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം എം.പി പറയുന്ന ഇംഗ്ലീഷ് തനിക്ക് മനസിലാകുമെന്ന് എഴുത്തുകാരൻ പി.വി ഷാജികുമാർ. റഹീം പറയുന്ന ഇംഗ്ലീഷും അതിലെ രാഷ്ട്രീയവും തനിക്ക് കൃത്യമായി മനസ്സിലാകുമെന്നും, അയാളെ പരിഹസിക്കുന്നവർ യഥാർത്ഥത്തിൽ മായ്ച്ചു കളയുന്നത് അദ്ദേഹം ഉയർത്തുന്ന ശക്തമായ രാഷ്ട്രീയത്തെയാണെന്നും ഷാജികുമാർ ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ബുൾഡോസർ രാജിന് ഇരയായ പാവപ്പെട്ട മനുഷ്യരെ സന്ദർശിച്ച ശേഷമായിരുന്നു റഹീമിൻ്റെ പ്രതികരണം. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരുടെ വേദനയാണ് അദ്ദേഹം

Continue Reading
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിൻ്റെ റിമാൻഡ് നീട്ടി
Kerala
0 min read
39

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിൻ്റെ റിമാൻഡ് നീട്ടി

December 30, 2025
0

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ പത്മകുമാറിൻ്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസുമായി ബന്ധപ്പെട്ട പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിന് കോടതി വിധി പറയും. അതേസമയം, കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകി. ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരു​ഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.

Continue Reading
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം, ശിവ​ഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
Kerala
1 min read
41

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം, ശിവ​ഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

December 30, 2025
0

ശ്രീനാരായണ ഗുരുവിൻ്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ

Continue Reading
മൂന്നാംവട്ടവും ഭരണം പിടിക്കാൻ; എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍
Kerala
1 min read
33

മൂന്നാംവട്ടവും ഭരണം പിടിക്കാൻ; എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

December 30, 2025
0

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും. വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ്

Continue Reading
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി
Kerala
0 min read
44

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി

December 30, 2025
0

സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ ഡി. സേവ് ബോക്സ് ആപ്പിൻ്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത താരങ്ങളെയാണ് ചോദ്യം ചെയ്യുക. തട്ടിപ്പ് പണം സേവ് ബോക്സ് ആപ്പ് ഉടമ സ്വാതിഹ് താരങ്ങളുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്നും കണ്ടെത്തൽ. ജയസൂര്യയേയും ഭാര്യ സരിതയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസവും ഇ ഡി ഇരുവരേയും ചോദ്യം ചെയ്തിരുന്നു. അതേസമയം സേവ് ബോക്സ് ബിഡ്ഡിംഗ്

Continue Reading