മാണ്ഡ്യയിൽ ഒഴുക്കിൽപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചു
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ശ്രീ കാവേരി ബോറെദേവര ക്ഷേത്രത്തിന് സമീപത്തെ രാമസ്വാമി കനാലിൽ ഒഴുക്കിൽപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. വിദ്യാർഥിനികളായ ഒൻപതാം ക്ലാസിലെ ഹാനി (14), ഏഴാം ക്ലാസ് വിദ്യാർഥികളായ അഫ്രീൻ (13), ജാനിയ പർവീൻ (13), ആയിഷ (13) എന്നിവരാണ് മരിച്ചത്. മൈസൂരിലെ ഉദയഗിരിയിലുള്ള ഹാജിറ റിസ്വാൻ അറബിക് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആറ് വിദ്യാർഥികൾ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരു പെൺകുട്ടി പിന്നീട്
യെലഹങ്ക കേരള സമാജം വനിതാ വിഭാഗത്തിൻ്റെ കേരളപ്പിറവി – കർണാടക രാജ്യോത്സവം ആഘോഷിച്ചു
യെലഹങ്ക കേരള സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കേരളപ്പിറവി കർണാടക രാജ്യോത്സവ് ആഘോഷത്തിൻ്റെ ഉദ്ഘാടനം സമാജം ചെയർമാൻ എസ് കെ പിള്ള നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ ആർ.കെ.കുറുപ്പ്,കൺവീനർ ശ്രീകുമാർ, യു.ഡി.നായർ, നടരാജൻ, മഞ്ജുനാഥ്, ശ്യാംകുമാർ, രാജേഷ് വർമ്മ, രാം ലാൽ, വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീത ശിവൻ, വൈസ് ചെയർപേഴ്സൺമാരായ സജിത വിശ്വനാഥ്, മിനി രാജേഷ്, കൺവീനർ ദീപ എ പി, ബീന നായർ ജോയിൻ കൺവീനർമാരായ
ശ്രീനാരായണ സമിതി കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷിച്ചു
ശ്രീനാരായണ സമിതി കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ കന്നഡ സംസ്ഥാന പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ സംസാരിച്ചു. ജോയിന്റ് ട്രഷറർ അനൂപ് എ.ബി. വൈസ് പ്രസിഡണ്ടുമാരായ സുനിൽകുമാർ, ഷാജ്, വനിതാ വിഭാഗം ചെയർപേഴ്‌സൺ വത്സലമോഹൻ, പൂജാരി മനോജ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ടുമാരായ കെ.പീതാംബരൻ, ജോയിൻ്റ് സെക്രട്ടറിമാരായ പ്രമോദ്.ജെ, ദീപ അനിൽ മെമ്പർ ഇൻ ചാർജ്ജുമാരായ അനിൽ.എസ്.പണിക്കർ,
ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍; ഏകദിന ലോകകിരീടം ഇന്ത്യക്ക്
വനിതാ ഏകദിന ലോകകപ്പിൽ ആദ്യമായി കിരീടമുയർത്തി ഇന്ത്യ. മുമ്പ് രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 ൽ ഓൾഔട്ടായി. ഷഫാലി വർമയാണ് ഫൈനലിലെ താരം. 87 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ താരം രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി. അർധസെഞ്ച്വറിയുമായി കരുത്തായ ദീപ്തി ശർമ അഞ്ചുവിക്കറ്റുമായി ബോളിങിലും തിളങ്ങി. സ്മൃതി
വനിതാ ഏകദിന ലോകകപ്പ് ഫൈനൽ; സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്കു കൂറ്റൻ സ്കോർ
വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമി ഫൈനല്‍
അനുമതിയില്ലാതെ സ്‌കൂട്ടർ റാലി നടത്തി, ടിവികെയുടെ പ്രവർത്തകർക്കെതിരെ കേസ്
നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി വീണ്ടും വിവാദത്തില്‍. മുൻകൂർ അനുമതിയില്ലാതെ സ്‌കൂട്ടർ റാലി നടത്തിയതിന് ടിവികെയുടെ 40 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുടകള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് ടിവികെ റാലി സംഘടിപ്പിച്ചത്. ഗതാഗത തടസമുണ്ടാക്കുക, അനുമതിയില്ലാതെ സംഘം ചേരുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. കരൂർ ദുരന്തത്തില്‍ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ടിവികെ പാർട്ടി പുതിയ കേസില്‍ പെട്ടിരിക്കുന്നത്. ജില്ലാ
ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസീസിന് വേണ്ടി നതാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍കസ് സ്‌റ്റോയിനിസ്
കേന്ദ്ര അരിവിഹിതം കുറയുമെന്നതരത്തിലുള്ള പ്രചാരണങ്ങളെ തള്ളി ഭക്ഷ്യവകുപ്പ് മന്ത്രി
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതിനാൽ കേന്ദ്ര അരിവിഹിതം കുറയുമെന്നതരത്തിലുള്ള പ്രചാരണങ്ങളെ തള്ളി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. പ്രതിപക്ഷത്തിന്റേത് പൊള്ളയായ പ്രചാരണമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജി ആർ അനിൽ പറഞ്ഞു. അതിദരിദ്ര വിഭാഗത്തെ കണ്ടെത്താനായി സർക്കാർ നടത്തിയ പരിശ്രമങ്ങളെയാണ് നമ്മൾ കാണേണ്ടത്. 5,300 ഓളം കുടുംബങ്ങൾക്ക് റേഷൻ കാർഡ് പോലുമില്ലായിരുന്നു. അവർക്ക് മഞ്ഞക്കാർഡ് നൽകിയാണ് അവരുടെ ദാരിദ്ര്യ അവസ്ഥയ്ക്ക് പരിഹാരം കാണാനായത്. ഭക്ഷണം ഉറപ്പാക്കിയതാണോ ഭക്ഷണം നഷ്ടപ്പെടുത്തൽ. തെറ്റിദ്ധാരണ പരത്തുന്ന
ഓസ്ട്രേലിയ്‌ക്കെതിരേ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം
ഓസ്ട്രേലിയ്‌ക്കെതിരേ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മാർക്കസ് സ്റ്റോയിനസ് (64), ടിം ഡേവിഡ് (74) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഡേവിഡ് 38 പന്തിലാണ് 74 റൺസ് അടിച്ചുകൂട്ടിയത്. സ്റ്റോയിനസ് 39 പന്തുകൾ നേരിട്ട് 64 റൺസ് നേടി. 15 പന്തിൽ 26
സാന്ത്വനം അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ ഹംഗർ ഫീഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു
കേരളപ്പിറവി ദിനവും കര്‍ണാടക രാജ്യോത്സവവും ആചരിക്കുന്നതിൻ്റെ ഭാഗമായി, സാന്ത്വനം അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ സി.വി.രാമൻ ഗവൺമെന്റ് ആശുപത്രിയിൽ ഹംഗർ ഫീഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടി ആശുപത്രി സൂപ്രണ്ട് ഉദ്ഘാടനം ചെയ്തു. സംഘടനാ ചെയർമാൻ സനൂപ്.പി, കൺവീനർ സുമേഷ്.എസ്.കെ, ട്രഷറർ സുന്ദരേശ്വരൻ, ജോയിന്റ് കൺവീനർ ദിനേശ് എം.കെ എന്നിവർ നേതൃത്വം നൽകി.