പയ്യാമ്പലത്ത കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപ്പെട്ടു; രണ്ടുപേർ മരിച്ചു; മരിച്ചത് ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാർ
പയ്യാമ്പലത്ത കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാരാണെന്നാണ് വിവരം. രാവിലെ എട്ടംഗസംഘം കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേർ തിരയിൽപ്പെട്ടത്. രണ്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസാധ്യത ഏറിയ ഭാഗത്താണ് ബാംഗ്ളൂർ സ്വദേശികൾ
ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം
അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശികൾ ആയ ഇസ്മയിൽ(40) ഭാര്യ സമീൻ ബാനു(33) എന്നിവർ ആണ്അപകടത്തിൽ മരണപ്പെട്ടത്. നഗരത്തിലെ റിച്ച്മണ്ട് സർക്കിളിന് സമീപം രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആംബുലൻസ് അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. സിഗ്നലിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം ആംബുലൻസ് പോലീസ് ഔട്ട്‌പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന
റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ല: പ്രേംകുമാർ
റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ഒന്നും അറിയിച്ചില്ലെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. നടപടിയിൽ വിഷമം ഉണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. മാറ്റിയതും പുതിയ ആൾ ചുമതല ഏൽക്കുന്നതും അറിയിച്ചില്ല. അഭ്യൂുഹങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേംകുമാർ പറഞ്ഞു. ‘ആശാ സമരത്തെ പിന്തുണച്ച് സംസാരിച്ചിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ പരിശോധിച്ച് പരിഹരിക്കണം, അതിന് ഇടപെടണം എന്ന് പറഞ്ഞിരുന്നു. പൊതുയോഗത്തിലല്ല അത് പറഞ്ഞത്. കലാപ്രവര്‍ത്തകന്‍ എന്ന നിലയിലെ എൻ്റെ നിലപാടും അഭിപ്രായവുമായിരുന്നു.
സുധാകരൻ രാമന്തളിയെ PJCAOA ആദരിച്ചു
പ്രശസ്ത എഴുത്തുകാരനും വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളിയെ നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് ഓണെഴ്‌സ് അസോസിയേഷൻ (PJCAOA) കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ, ആദരിച്ചു. കന്നഡ ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സുധാകരൻ രാമന്തളിയെ ആദരിച്ചത്. PJCAOA പ്രസിഡണ്ട് സി.പ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങിൽ ജ്ഞാനപീഠ പദ്‌മഭൂഷൺ ജേതാവും സാഹിത്യ കുലപതിയുമായ ഡോ ചന്ദ്രശേഖര കമ്പാർ മുഖ്യഥിതി ആയിരുന്നു. ചന്ദ്രശേഖര കമ്പാറിൻ്റെതടക്കം
ബംഗളൂരുവിൽ ഇന്ന് ഗതാഗതം തടസപ്പെടും
വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ കാരണം മജെസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇന്ന് ഗതാഗതം തടസപ്പെടും. മജെസ്റ്റിക് ഉപ്പാർപ്പെട്ട് പൊലീസ് സ്റ്റേഷൻ മുതൽ ശാന്തല സിൽക്‌സ് സർക്കിൾ വരെയാണ് വൈറ്റ്-ടോപ്പിങ് നടക്കുന്നത്. മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, കലാസാഹിത്യവിഭാഗം എം.ടി.സ്‌മൃതി സംഘടിപ്പിച്ചു
കേരള സമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്‌മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും മികച്ച തിരക്കഥകളും സംവിധാനമികവും കൊണ്ട് മലയാള ചലച്ചിത്ര രംഗത്തെ ധന്യമാക്കിയ പ്രതിഭയും മാതൃഭൂമി ആഴ്ചപതിപ്പിൻ്റെ പത്രാധിപ പദവിയിൽ പതിറ്റാണ്ടുകൾ തിളങ്ങി നിന്ന ഏറ്റവും മികച്ച സാഹിത്യ പത്രാധിപരുമായിരുന്ന എം.ടി. വാസുദേവൻ നായരുടെ സംഭാവനകളെക്കുറിച്ച് എഴുത്തുകാരനും വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ആർ.മുരളീധർ
ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല
ചിറ്റൂരിൽ 14 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മകൻ ലക്ഷ്മണനാണ് മരിച്ചത്. ഇരട്ട സഹോദരൻ രാമനായി തിരച്ചിൽ തുടരുന്നു. രാമൻ്റെ വസ്ത്രങ്ങൾ കുളത്തിൻ്റെ കരയിൽ ഉണ്ട്. ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്. കുട്ടികള്‍ കളിക്കാന്‍ പോയതായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെതുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് സമീപത്തെ കുളത്തില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇരട്ട സഹോദന് വേണ്ടി കുളത്തിലടക്കം തിരച്ചില്‍ തുടരുകയാണ്.
ട്രെയിൻ യാത്രയിൽ ലോവർ ബെർത്ത് കിട്ടാൻ ഇനി ബുദ്ധിമുട്ടും
ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ മിക്കവരും ആഗ്രഹിക്കുന്ന സീറ്റാണ് ലോവർ ബെർത്ത്. സുഖമായി കിടന്ന് യാത്രചെയ്യാനും ഇരുന്ന് യാത്ര ചെയ്യാനും ഇത് അനുകൂലമാണ്. റെയിൽവേയുടെ പുതിയ നിയമപ്രകാരം, ലോവർ ബെർത്ത് എല്ലായ്പ്പോഴും ഉറപ്പില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ഓപ്‌ഷനിൽ ലോവർ ബെർത്ത് ആവശ്യപ്പെടുമ്പോഴും, മുൻഗണന ലഭിക്കുക പ്രത്യേക കാറ്റഗറിയിലെ യാത്രക്കാർക്കായിരിക്കും. സ്ത്രീകൾ, ഗർഭിണികൾ, 45 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, എന്നിവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. ഇവർക്കു
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് ആണ് രോഗബാധ. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംസ്ഥാനത്ത് വലിയ ആശങ്ക ആണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. 97
യുകെയിൽ ട്രെയിനിനുള്ളിൽ ആക്രമണം; നിരവധി പേർക്ക് കുത്തേറ്റു
യുകെയിലെ കേംബ്രിഡ്‌ജ്‌ഷെയറിൽ ട്രെയിനിനുള്ളിൽ ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. ഹണ്ടിംഗ്‌ഡണിൽ ട്രെയിൻ നിർത്തിയിട്ടേ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്‌സ് ക്രോസിലേക്കുള്ള 18:25 സർവീസ് ട്രെയിനിലാണ് ആക്രമണമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന നിരവധി യാത്രക്കാരെ ലണ്ടനിലേക്ക് ബസുകളിൽ കയറ്റിവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സോഷ്യൽ മീഡിയയിൽ സംഭവത്തെ അപലപിച്ചു. “ക്രൂരമായ