സുവർണ കർണാടക കേരളസമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സുവർണ കർണാടക കേരളസമാജം കമൻ്റോൺമെൻ്റ് സോണും മെഡാക്‌സ് ഹോസ്‌പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് എ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സോൺ ചെയർമാൻ സുധാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശശിധരൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ. എസ്, സോണൽ ഭാരവാഹികളായ ലതീഷ് കുമാർ, മോഹനൻ ടി.ജെ.ആരോമൽ, പ്രവീഷ്, ജയാ മധു, യൂത്ത് വിംഗ് ഭാരവാഹികൾ ലേഡീസ് വിംഗ്
മെസി വരുമെന്ന അവകാശവാദവുമായി കായികമന്ത്രി വീണ്ടും
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വീണ്ടും ചർച്ചയാവുന്നു. മെസ്സി കേരളത്തില്‍ വരുമെന്ന പ്രഖ്യാപനവുമായി കായിക മന്ത്രി അബ്ദുൾ റഹ്മാനാണ് രംഗത്തെത്തിയത്. മെസിയുടെ കേരളാ സന്ദർശനം സംബനന്ധിച്ച് അർജന്റീനിയർ ഫുട്ബോൾ അസോസിയഷൻ്റെ മെയിൽ വന്നതായി മന്ത്രി പറഞ്ഞു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. മെസിയും അർജൻറീനയും ഈ വർഷം കേരളത്തിൽ മത്സരിക്കുമെന്നായിരുന്നു
കണ്ണൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ
കണ്ണൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ചനിലയിൽ. കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ ഹാഷിമാണ് മരിച്ചത്. കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തതയുണ്ട്. രാവിലെ 9.40 നാണ് സംഭവം നടന്നത്. കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് മാതാവിൻ്റെ മൊഴി. കുളിപ്പിച്ചതിന് ശേഷം കുളിമുറിയിലെ കല്ലിന് മുകളിൽ കിടത്തിയെന്നും കുഞ്ഞ് താഴേക്ക് വീണെന്നുമാണ് മാതാവിൻ്റെ മൊഴി. മാതാവ് അറിയിച്ചതിന് പിന്നാലെ സമീപവാസികൾ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
തെലങ്കാനയിൽ ടിപ്പർ ലോറി ബസ്സിൽ ഇടിച്ച് 24 മരണം
രംഗറെഡ്‌ഡി ജില്ലയിലെ മിർസാഗുഡയിൽ ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസിൽ ടിപ്പർ ലോറി ഇടിച്ച് 24 മരണം. ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിൽ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം ആണ്. ട്രാന്‍സ്‌പോര്‍ട്ട് ബസിനെ ടിപ്പര്‍ ലോറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ്
കിരീടം നേടിയ ഇന്ത്യൻ ടീമിന് 51 കോടി രൂപ സമ്മാനമായി നൽകും: ബിസിസിഐ
ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ഐസിസിയുടെ സമ്മാനത്തുകയായി ഇന്ത്യൻ ടീമിന് ലഭിച്ചത് 39.78 കോടി രൂപയാണ്, വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകൾ കണ്ടെത്തി
ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകൾ ആണ് കണ്ടുകെട്ടിയത്. മുംബൈ ബന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്. ദില്ലി, മുംബൈ, പൂന, നോയിഡ, ഗാസിയാബാദ്, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകൾ ഇഡി കണ്ടുകെട്ടി.
ചരിത്ര കുറിച്ച ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക
ചരിത്രത്തിലാദ്യമായി ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക. 39.77 കോടി രൂപയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്. റണ്ണറപ്പിന് 20 കോടി രൂപ ലഭിക്കും. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നൽകിയത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായിനൽകാൻ ഐസിസി തീരുമാനിച്ചതോടെയാണ് സമ്മാനത്തുകയിൽ വൻ വർധനയുണ്ടായത്. മൊത്തം 116 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. സെമിഫൈനൽ കളിച്ച ടീമുകൾക്ക് 9.89 കോടി രൂപ
വനിതാ ക്രികറ്റ് ടീമിനു അഭിനന്ദനം നേർന്ന് പ്രധാനമന്ത്രി
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ടാക്കുലർ വിൻ (അതിശയകരമായ ജയം) എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യൻ വനിതകൾ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂർണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വർക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ഇന്ത്യൻ ടീമിൻ്റെ അത്ഭുതകരമായ വിജയം. ഫൈനലിലെ
ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് അറസ്റ്റ് ചെയ്യും
ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് അറസ്റ്റ് ചെയ്യും. റിമാൻഡിൽ ഉള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതി സമീപിക്കും. ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ, 14 ദിവസത്തേയ്ക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. അതേസമയം, സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്
സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനാകാൻ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയുമാണ് മത്സരരംഗത്തുള്ളത്.മമ്മൂട്ടിയുടെ ‘ഭമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവൻ്റെ പ്രകടനവും ‘ലെവൽ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ ആസിഫ് അലിയുടെ പ്രകടനവുമാണ് ഫൈനൽ റൗണ്ടിൽ എത്തിച്ചത്. നടിമാരിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ