നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ അടുത്തവർഷം മേയിൽ സർവീസ് ആരംഭിക്കും
ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ അടുത്തവർഷം മേയിൽ സർവീസ് ആരംഭിക്കും. നമ്മ മെട്രോയുടെ നാലാമത്തെ പാതയാണ് പിങ്ക് ലൈൻ. പൾപ്പിൾ, യെല്ലോ, ഗ്രീൻ എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്ന പാതകൾ. 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ താവരകരെ മുതൽ കാലേന അഗ്രഹാരം വരെ 7.5 കിലോമീറ്റർ പാതയിലാകും മേയിൽ തീവണ്ടി ഓടിത്തുടങ്ങുക.പിങ്ക് ലൈനിൽ സർവ്വീസ് ആരംഭിക്കുന്നതോടെ ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. ഇത് പൂർണമായും ആകാശപാതയാണ്. ബാക്കിയുള്ള
മുഖ്യമന്ത്രിസ്ഥാനം കൈമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: സിദ്ധരാമയ്യ
മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമാണ് അന്തിമമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ചില നേതാക്കൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർ ചോദിച്ചതിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന വേളയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വേണ്ടി ഒഴിയുമെന്ന അഭ്യൂഹത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിയില്ലെങ്കിലും ഈ മാസം അവസാനമോ അടുത്ത മാസമോ കർണാടക മന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും. ബിഹാർ തിരഞ്ഞെടുപ്പിനുശേഷം ഡൽഹിയിൽ പോയി നേതാക്കളെ കാണുമെന്നും
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് നിർദേശം. പ്രത്യേക ഇളവ് വേണ്ടവരുണ്ടെങ്കിൽ ഉപരി കമ്മിറ്റികളുടെ അനുമതി വാങ്ങണം. സംസ്ഥാന സമിതിയാണ് നിർദേശം നൽകിയത്.ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇളവ് പരിഗണിക്കുക സംസ്ഥാന സമിതിയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയാണ് ഇളവ് നൽകേണ്ടത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർഥിയായി പരിഗണിക്കില്ല. പ്യൂൺ, വാച്ച്
64മത് സംസ്ഥാന സ്‌കൂൾ കലോത്സവം 2026 ജനുവരി 14ന്
64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. ജനുവരി 7 മുതൽ 11 വരെ കലോത്സവം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീരകരണം. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്.
വിരാട് വിശ്വകർമ്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു
വിരാട് വിശ്വകർമ്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം “ഒന്നിച്ചൊരോണം” ശേഷാദ്രിപുരം എ.വി.വരദരാചാർ കലാക്ഷേത്ര മെമ്മോറിയൽ ഹാളിൽ മുതിർന്ന അംഗം വി.എസ്.ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് വി.പി.സുരേഷ്, പ്രോഗ്രാം കൺവീനർമാരായ പ്രസാദ് ഇറവങ്കര, ബീന സുരേഷ് എന്നിവർ പ്രസംഗിച്ചു, ശ്രീജേഷ്, മായ സുഭാഷ്, മിലി മനോജ്, നിമ്മി സന്തോഷ് എന്നിവർ നേതൃത്വം നൽകി. ഓണസദ്യയും, അനിൽ കുമാർ കരുവാറ്റയുടെ നേതൃത്വത്തിൽ കേരള കലാ ക്ഷേത്രയുടെ, സംഗീത സന്ധ്യയും, അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
പാലക്കാട് ഫോറം ബംഗളുരുവിൻ്റെ ഇൻറർ സ്കൂൾ ക്വിസ് മത്സരം നവംബർ 9ന്
പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം നവംബർ 9 ഞായറാഴ്ച രാവിലെ 9:30നു അബ്ബിഗെരയിലുള്ള ശ്രീ അയ്യപ്പ സി ബി എസ് ഇ സ്കൂളിൽവെച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് ഹൈസ്കൂൾ തലത്തിലുള്ള 2 വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനെ അയക്കാവുന്നതാണ്. എച്ച് എ എൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ സി.ജി.കൃഷ്ണദാസ് മുഖ്യഥിതി ആയിരിക്കും. മത്സരം ഡോ. ലേഖ
കൊച്ചിയിൽ മേയര്‍ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കാൻ കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കും. പരിചയസമ്പന്നരായ വനിതകള്‍ മത്സരത്തിനുണ്ടാകുമെന്നാണ് വിവരം. ദീപ്തി മേരി വര്‍ഗീസ്, അഡ്വ. മിനി മോള്‍, മാലിനി കുറുപ്പ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത 31,000 വോട്ടുകളില്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി; നടി ഷംല ഹംസ
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി മമ്മൂട്ടി യും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെ ട്ടു പ്രത്യേക ജൂറി പരമാർശത്തിൽ ടൊവിനോയും ആസിഫ് അലിയും അർഹനായി. മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്, പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശ നയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം. സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്ക്‌കാരം പ ങ്കിട്ടു. മികച്ച സംവിധായകനായി ചിദംബരം
യുവതിയെ പഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
തമിഴ്‌നാട്ടിലെ ഈറോഡിൽ യുവതിയെ പഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അപ്പാക്കുടല്‍ ടൗണിലെ ബ്യൂട്ടീഷ്യനായ സോണിയ(35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതല്‍ ഇവരെ കാണാതായിരുന്നു. യുവതിയുടെ കാമുകനായ മോഹൻ കുമാറിനെ(27)പോലീസ് അറസ്റ്റ് ചെയ്‌തു. ബികോം ബിരുദധാരിയായ ഇയാള്‍ക്ക് സ്വന്തമായി പഴത്തോട്ടവുമുണ്ട്. സോണിയ സ്‌കൂള്‍ വിദ്യാർത്ഥികളായ മക്കള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞും സോണിയ വീട്ടില്‍ തിരികെ എത്താത്തതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സോണിയയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍
എസ്.കെ.കെ.എസ് കർണാടക രാജ്യോത്സവം ആചരിച്ചു
കർണാടക രാജ്യോത്സവത്തിൻ്റെ ഭാഗമായി സുവർണ്ണ കർണാടക കേരളസമാജം കാൻ്റൊന്മെൻ്റ് ഓഫീസ് അങ്കണത്തിൽ വച്ച് സ്റ്റേറ്റ് പ്രസിഡണ്ട് രാജേന്ദ്രൻ്റെയും സോണൽ ചെയർമാൻ സുധാകരൻ്റെയും സാന്നിധ്യത്തിൽ സോഷ്യൽ വർക്കർമാരായ പ്രഭാകർ, പി.മഞ്ജുനാഥ് എന്നിവർ ചേർന്ന് പതാക ഉയർത്തി.സ്റ്റേറ്റ് സെക്രട്ടറി ശശിധരൻ, ഡിസ്ട്രിക്ട് പ്രസിഡൻണ്ട് സന്തോഷ് തൈക്കാട്ടിൽ, ഡിസ്ട്രിക്ട് സെക്രട്ടറി മഞ്ജുനാഥ് കെ.എസ്, സോണൽ ഭാരവാഹികൾ, ബോർഡ് മെമ്പേഴ്സ്, ലേഡീസ് വിംഗ്, ഭാരവാഹികൾ യൂത്ത് വിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.