വിരാട് വിശ്വകർമ്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം “ഒന്നിച്ചൊരോണം” ശേഷാദ്രിപുരം എ.വി.വരദരാചാർ കലാക്ഷേത്ര മെമ്മോറിയൽ ഹാളിൽ മുതിർന്ന അംഗം വി.എസ്.ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് വി.പി.സുരേഷ്, പ്രോഗ്രാം കൺവീനർമാരായ പ്രസാദ് ഇറവങ്കര, ബീന സുരേഷ് എന്നിവർ പ്രസംഗിച്ചു, ശ്രീജേഷ്, മായ സുഭാഷ്, മിലി മനോജ്, നിമ്മി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ഓണസദ്യയും, അനിൽ കുമാർ കരുവാറ്റയുടെ നേതൃത്വത്തിൽ കേരള കലാ ക്ഷേത്രയുടെ, സംഗീത സന്ധ്യയും, അംഗങ്ങളുടെ കലാപരിപാടികളും നടന്നു.