ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് നാളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വീകരണം
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് നാളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വീകരണം നൽകും. ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായി ബിസിസിഐ വ്യക്തമാക്കി. മുംബൈയിലുള്ള ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി നാളെ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിക്കും. ഇന്നലെ ബിഹാറിലെ സര്‍ഹസയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കവെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ‘ഇന്ത്യയുടെ പെണ്‍കുട്ടികള്‍ മുംബൈയില്‍ ചരിത്രം രചിച്ചിരിക്കുന്നു. ഇന്ത്യ ലോകകപ്പില്‍
ബെംഗളൂരും കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്‌റ്റിൽ
പ്രശസ്തത കന്നഡ തെലുങ്ക്, സിരിയൽ നടിക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലില വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ നവീൻ കെ. മോൻ എന്നയാളാണ് അറസ്റ്റിലായത്. അന്നപൂർണേശ്വരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. വൈറ്റ് ഫീൽഡിലെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജറായി ജോലി ചെയ്യുകയാണ് ഇയാൾ. 41കാരിയായ നടിക്ക് ഇയാൾ നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും മൂന്നുമാസമായി ഇയാൾ അയക്കുന്നുണ്ട്. നവീൻസ് എന്ന പേരിലെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്.
കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം, 3 പ്രതികൾ പിടിയിൽ
കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവഗംഗ സ്വദേശിക സ്വദേശികൾ ആയ ഗുണ, കാർത്തിക്ക്, സതീഷ് എന്നിവർ ആണ് പിടിയിലായത്. കാർത്തിക്കും സതീഷും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പൊലീസ്
എസ്എൻഡിപി യോഗം ഇലക്ട്രോണിക്ക് സിറ്റി ശാഖയുടെ 10മത് വാർഷികവും കുടുംബസംഗമവും
എസ്എൻഡിപി യോഗം ഇലക്ട്രോണിക്ക് സിറ്റി ശാഖയുടെ 10-ാമത് വാർഷികവും കുടുംബ സംഗമവും ‘ദശ മഹോത്സവം’എന്ന പേരിൽ ആഘോഷിച്ചു. ശ്രീ ധർമ്മശാസ്‌താഗിരി അയ്യപ്പസ്വാമിക്ഷേത്ര മൈതാനിയിൽ നടന്ന ആഘോഷത്തിൽ ഗുരുപൂജ, ദൈവദശകം അർച്ചന എന്നിവയും ശാഖാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളുമുണ്ടായി. പൊതുസമ്മേളനം ബെംഗളൂരു യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കെ.എം. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് കുമാർ, എ.ആർ. രാജേന്ദ്രൻ, ഷൈൻ കെ. ആൻ്റണി,
ബിഎസ്എഫ്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 391 കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം. ബിഎസ്എഫ് വിജ്ഞാപനമനുസരിച്ച്, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 4 ആണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ ദേശീയ/അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവരുമായിരിക്കണം. പുരുഷന്മാര്‍ക്ക് 197-ഉം സ്ത്രീകള്‍ക്ക് 194-ഉം ഒഴിവുകളാണുള്ളത്. അപേക്ഷാ ഫീസ് 159 രൂപയാണ്. കുറഞ്ഞ പ്രായപരിധി
നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട, ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൾ സമദ് (26) പിടിയിലായി. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. കഞ്ചാവുമായി മടങ്ങിയെത്തുമ്പോഴായിരുന്നു പിടിയിലായത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്‍റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ആറര കിലോ കഞ്ചാവാണ്
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു. ബാലമുരുകൻ എന്ന തടവുകാരനാണ് ജയിൽ ചാടിയത്. ജയിൽ ചാടുമ്പോൾ കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്. തമിഴ്‌നാട് കോടതിയിൽ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിടെയാണ് ജയിൽ ചാടിയത്. ഒരു വർഷം മുൻപും ബാലമുരുകൻ ജയിൽ ചാടിയിരുന്നു. അധികദൂരം കടന്നു കളയാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു കാറിൽ ബാലമുരുകൻ രക്ഷപ്പെട്ടുവെന്ന തരത്തിൽ
തീവണ്ടിയില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു. പെണ്‍കുട്ടി അപകടനില തരണം
കെ.ജി.ഹള്ളിയിൽ നാൽപ്പതുവയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ കാമുകനെ അറസ്‌റ്റ് ചെയ്തു
നാൽപ്പതുവയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ കാമുകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നോർത്ത് ബെംഗളൂരുവിലെ കെ ജി ഹള്ളിയിൽ പിള്ളന ഗാർഡന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിവാഹമോചിതയായ സ്ത്രീ 43 വയസ്സുകാരനും വിവാഹിതനുമായ പ്രതിയുമായി പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കാൻ സ്ത്രീ തുടർച്ചയായി നിർബന്ധിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലീസ് പറഞ്ഞു. പ്രതിയോട് ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാൻ സ്ത്രീ നിരന്തരമായി നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഇയാൾ അതിന്
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക.രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020ൽ 121ൽ 61