ആലപ്പുഴയിൽ നിര്യാതയായി
ആലപ്പുഴ കുന്നേൽ പൊള്ളത്തേൽ ബിയട്രീസ് ലൂക്കോസ്(90) നിര്യാതയായി. സംസ്കാരം 24.10.2025 നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പൊള്ളത്തൈ തിരുകുടുംബ ദേവാലയത്തിൽ വച്ച്. മക്കൾ: സിസ്റ്റർ മേരി ഗ്രേസ്, സെബാസ്റ്റ്യൻ, ആൽബർട്ട്, കൊച്ചു ത്രേസ്യ. മരുമക്കൾ: ജെസ്സി അനു, മാത്യു ഹെറാൾഡ് ( ട്രഷറർ, ബംഗളൂരു മലയാളി ഫോറം)
കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്-മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും
ആറ്റിങ്ങൽ കൊലപാതകം: പ്രതി ജോബി ജോർജ് പിടിയിൽ
കോഴിക്കോട് വടകര സ്വദേശിയായ ആസ്‌മിന (40)യെ കൊലപെടുത്തിയ കേസിലെ പ്രതി പിടിയിൽ. ലോഡ്‌ജ് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ജോബിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ആറ്റിങ്ങലിൽ എത്തിക്കും. ഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അസ്‌മിന ലോഡ്‌ജിൽ എത്തിയത്. ഒരാഴ്‌ച മുമ്പ് ലോഡ്‌ജിലെ ജീവനക്കാരനായി എത്തിയ കായംകുളം സ്വദേശി ജോബി ജോർജ് ആണ് അസ്മിന തൻ്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി ലോഡ്‌ജിൽ മുറിയെടുത്തത്. രാത്രിയിൽ ജോബിയെ
പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി, വെറുതെ വിടുക: ബാലചന്ദ്രൻ ചുള്ളിക്കാട്
മലയാളികൾ തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. എനിക്ക് ആദരം മടുത്തു, പ്രത്യേകിച്ച് മലയാളികളുടെ, നിങ്ങളുടെ ആദരം താങ്ങാൻ ശേഷിയില്ലെന്നും വെറുതേ വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ ബഹുമാനത്തോടെ കൂടിയുമായിരിക്കും നിങ്ങൾ അത് ചെയ്യുന്നത്. ‘പൊന്നാട, പണക്കിഴി, എല്ലാമുണ്ടാകും. അധികമായാൽ അമൃതും വിഷമെന്നൊരു ചൊല്ലുണ്ട്.അത്ര മാത്രമേ തനിക്ക് പറയാനൊള്ളൂവെന്നും ചുള്ളിക്കാട് പറഞ്ഞു. ജീവിതകാലം മുഴുവൻ മലയാളികളുടെ ആദരം സഹിച്ച് ഞാൻ മടുത്തു. രണ്ടുവർഷം മുമ്പ് കേരള സാഹിത്യ ആക്കാഡമി
ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക കാലത്തും പ്രസക്തം: രാഷ്ട്രപതി
ജാതിക്കും മതത്തിനുമെതിരെ ശ്രീനാരായണ ഗുരുവെടുത്ത നിലപാടുകൾ നിർണായകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിദ്യാഭ്യാസം നൽകി സമൂഹത്തെ വളർത്തിയെടുത്ത ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ശതാബ്ദിയുടെ 2028 വരെ നീണ്ടുനിൽക്കുന്ന ആഗോളതല പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കാനായിട്ടാണ് രാഷ്ട്രപതി ശിവഗിരിയിലെത്തിയത്. പാപനാശം ഹെലിപ്പാട് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിച്ചേർന്ന രാഷ്ട്രപതി റോഡ് മാർഗമാണ് ശിവഗിരിയിലെത്തിയത്. ശിവഗിരിയിലെത്തിയ ദ്രൗപദി മുർമു മഹാസമാധിയിൽ ദർശനം നടത്തി. തീർത്ഥാടന
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, മൈഡിയര്‍ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് എന്നിവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച സിനിമകളില്‍ ചിലത്. സംസ്‌കാരം മലേഷ്യയില്‍.
മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍.നാരായണൻ്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു
മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍.നാരായണൻ്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് പ്രതിമയില്‍ പുഷ്പാര്‍ചന നടത്തി. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരള മുന്‍ ഗവര്‍ണറും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറും ആയ ആരിഫ് മുഹമ്മദ് ഖാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഇ.കെ.നാരായണന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സ്വദേശി സിജോയാണ് മൂന്നടി ഉയരമുള്ള അര്‍ധകായ സിമന്റ് പ്രതിമ നിര്‍മിച്ചത്. രാജ്ഭവനില്‍
ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റ്; സിഐ അഭിലാഷ് ഡേവിഡ്
ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ്. ‘ഷാഫിപറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണ്. ഞാൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നു.’ സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. തന്നെ സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിൻ്റെ വാദം തെറ്റാണ്. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്.
അഭിലാഷ് ഡേവിഡ് ആണ് പൊലീസ് അതിക്രമത്തിന് നേതൃത്വം നല്‍കിയത്: ഷാഫി പറമ്പില്‍
ശബരിമല ഉൾപ്പെടെ ഉള്ള വിഷയങ്ങൾ മറച്ചുവെക്കാൻ ആണ് പൊലീസ് മർദനം എന്ന് ഷാഫി പറമ്പിൽ എംപി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ”ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡണ്ടിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്. അയ്യപ്പൻ്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവയ്ക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷം ഉണ്ടാക്കിയത്”- ഷാഫി പറഞ്ഞു. ”ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്പി പറഞ്ഞത്
ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും; 812 കോടി അനുവദിച്ചു
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.