ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ
Kerala
0 min read
7.1k

ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ

സെപ്റ്റംബർ 30, 2025
0

നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്മേക്കറാണ് ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്. തൃശ്ശൂർ ഗവൺമെന്‍റ്  മെഡിക്കൽ കോളേജിൽ നിന്ന് തിരഞ്ഞെടുത്ത  20 ഓളം നിർധനരായ രോഗികൾക്കു പദ്ധതിയുടെ ആദ്യ ഘട്ടമായി പേസ്മേക്കർ സൗജന്യമായി നൽകി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ,

Continue Reading
ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
World
0 min read
7.0k

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം

സെപ്റ്റംബർ 30, 2025
0

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. മറ്റന്നാൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പ്രതിമ പെയിന്റടിച്ച് വികൃതമാക്കിയത്. രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് കീഴിൽ ‘​ഗാന്ധി ഹിന്ദുസ്ഥാനി ടെററിസ്റ്റ്’, ‘ടെററിസ്റ്റ്’ തുടങ്ങിയ വിദ്വേഷ കുറിപ്പുകളാണ് ആക്രമികൾ എഴുതിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമീഷൻ ശക്തമായി അപലപിച്ചു. നടപടിക്കായി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹിംസ ആശയത്തിനെതിരായ ക്രൂരമായ ആക്രമണമാണിതെന്നും ഹൈക്കമീഷൻ എക്സിൽ കുറിച്ചു.

Continue Reading
ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ രാവണപ്രഭു റീ റിലീസ് ഒക്ടോബർ 10ന്
Kerala
1 min read
7.1k

ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ രാവണപ്രഭു റീ റിലീസ് ഒക്ടോബർ 10ന്

സെപ്റ്റംബർ 30, 2025
0

രാവണപ്രഭു എന്ന ചിത്രം വീണ്ടും ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ 4k അറ്റ് മോസിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വീണ്ടും ഒക്ടോബർ 10ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4k അറ്റ് മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ

Continue Reading
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
Kerala
0 min read
7.0k

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

സെപ്റ്റംബർ 30, 2025
0

രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവിൻ്റെ കൊലവിളി പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ഗൗരവതരമാണെന്നും സഭ നിർ‌ത്തിവച്ച് ചർ‌ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നോട്ടീസ് അവതരിപ്പിക്കാൻ തക്ക അടിയന്തര സ്വഭാവമോ പ്രാധാന്യമോ ഇക്കാര്യത്തിലുള്ളതായി കാണുന്നില്ലെന്ന് പറഞ്ഞ് നോട്ടീസ് സ്പീക്കർ തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തെ നടപടികൾ

Continue Reading
പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ചാടിപ്പോയ മോഷണക്കേസ് പ്രതികൾ വയനാട്ടിൽ പിടിയിൽ
Kerala
0 min read
6.7k

പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ചാടിപ്പോയ മോഷണക്കേസ് പ്രതികൾ വയനാട്ടിൽ പിടിയിൽ

സെപ്റ്റംബർ 30, 2025
0

രണ്ട് ദിവസം മുമ്പ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട രണ്ട് മോഷണക്കേസ് പ്രതികളെ വയനാട്ടിലെ മേപ്പാടിയിൽ വെച്ച് പിടികൂടി. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരാണ് ഇന്ന് പുലർച്ചെ പിടിയിലായത്. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതികളാണ് ഇരുവരും. രണ്ട് ദിവസം മുമ്പാണ് പോലീസിനെ വെട്ടിച്ച് ഇവർ കടന്നുകളഞ്ഞത്. കൊല്ലം കടയ്‌ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം വെച്ച് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം നിർത്തി പ്രതികളെ

Continue Reading
12 കോച്ചുകളുള്ള പുത്തൻ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ നിർമ്മാണം ഉടൻ
India
0 min read
7.1k

12 കോച്ചുകളുള്ള പുത്തൻ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ നിർമ്മാണം ഉടൻ

സെപ്റ്റംബർ 30, 2025
0

12 കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. ഈ ട്രെയിൻ നവംബറിൽ പുറത്തിറക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ സാധാരണ 8, 16, 20 കോച്ച് ഫോർമാറ്റുകളിലാണ് നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തുടനീളം ഇപ്പോൾ ഇവയാണ് സർവീസ് നടത്തുന്നത്. എന്നാൽ 12 കോച്ചുകളുള്ള വന്ദേ ഭാരത് റേക്കുകൾ ഇതുവരെ റെയിൽവേ പുറത്തിറക്കുകയുണ്ടായില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് റായ്ബെറേലിയി ലെ മോഡേൺ കോച്ച് ഫാക്ടറിയിൽ (എംസിഎഫ്) 12 കോച്ചുകളുള്ള

Continue Reading
സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു; ഇന്ന് പവന് 1,040 രൂപ വര്‍ദ്ധിച്ചു
Kerala
0 min read
6.7k

സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു; ഇന്ന് പവന് 1,040 രൂപ വര്‍ദ്ധിച്ചു

സെപ്റ്റംബർ 30, 2025
0

സ്വർണ്ണവിലയിൽ കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപ വർദ്ധിച്ച് ഗ്രാമിൻ്റെ വില 10,845 രൂപയായി ഉയർന്നു. 1040 രൂപയുടെ വർദ്ധനയാണ് പവൻ്റെ വിലയിൽ ഇന്നുണ്ടായത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 86,760 രൂപയായി ഉയർന്നു. ആഗോള വിപണിയിലും സ്വർണ്ണവില റെക്കോഡ് ഉയരത്തിലാണ്.

Continue Reading
വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
Sports
1 min read
7.1k

വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

സെപ്റ്റംബർ 30, 2025
0

ഇന്ത്യയും ശ്രീലങ്കയും ആതിഥ്യം വഹിക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം. ബാര്‍സ്പര സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ഗായിക ശ്രേയ ഘോഷാലിൻ്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് അരങ്ങേറും. പരിപാടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് ആദരമര്‍പ്പിക്കും. നവംബര്‍ രണ്ടിന് ആണ് ഫൈനൽ. ഈ ലോകകപ്പ് 34 ദിവസമായാണ് നടക്കുക.

Continue Reading
ഷെട്ടിഹള്ളി-മേദരഹള്ളി ശ്രീ അയ്യപ്പ സേവാസംഘം ഓണം ആഘോഷിച്ചു
Association News
1 min read
6.6k

ഷെട്ടിഹള്ളി-മേദരഹള്ളി ശ്രീ അയ്യപ്പ സേവാസംഘം ഓണം ആഘോഷിച്ചു

സെപ്റ്റംബർ 30, 2025
0

ഷെട്ടിഹള്ളി-മേദരഹള്ളി ശ്രീ അയ്യപ്പ സേവാസംഘം ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സേവാസംഘം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രസിഡണ്ട് രവികുമാർ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ഹലോ കാറ്ററേഴ്‌സ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വനിതാവിഭാഗം കൺവീനർമാരായ ശോഭ, സോജ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി മോഹനൻ, പ്രസിഡണ്ട് രവികുമാർ, സെക്രട്ടറി ശിവപ്രസാദ്, എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ, അനിൽ, വി.കെ.വിജയൻ, പത്മനാഭൻകുട്ടി, ഗംഗാധരൻ, രാജൻ, അനിത പ്രേംകുമാർ

Continue Reading
ദസറ അവധി: ബംഗളുരു – എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
Karnataka
1 min read
7.0k

ദസറ അവധി: ബംഗളുരു – എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

സെപ്റ്റംബർ 30, 2025
0

ദസറ അവധി പ്രമാണിച്ച് ബംഗളുരു – എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എറണാകുളം ജങ്ഷൻ – ബംഗളുരു കൻ്റോൺമെൻ്റ് എക്‌സ്പ്രസ് സ്പെഷൽ ട്രെയിൻ (06147) എറണാകുളം ജങ്ഷനിൽനിന്ന് ഒക്ടോബർ 5ന് പുറപ്പെട്ട് 6ന് രാവിലെ 8.15ന് ബംഗളുരുവിൽ എത്തും.ബംഗളുരു കന്റോൺമെൻ്റ് എക്‌സ്പ്രസ് സ്പെഷൽ ട്രെയിൻ (06148): ബംഗളുരുവിൽനിന്ന് ഒക്ടോബർ 6ന് രാത്രി 10.10ന് പുറപ്പെടുന്ന ട്രെയിൻ 7രാവിലെ എറണാകുളം ജങ്ഷനിലെത്തും. ഈ ട്രെയിനിന് ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ,

Continue Reading