ഷെട്ടിഹള്ളി-മേദരഹള്ളി ശ്രീ അയ്യപ്പ സേവാസംഘം ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സേവാസംഘം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രസിഡണ്ട് രവികുമാർ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ഹലോ കാറ്ററേഴ്‌സ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വനിതാവിഭാഗം കൺവീനർമാരായ ശോഭ, സോജ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
രക്ഷാധികാരി മോഹനൻ, പ്രസിഡണ്ട് രവികുമാർ, സെക്രട്ടറി ശിവപ്രസാദ്, എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ, അനിൽ, വി.കെ.വിജയൻ, പത്മനാഭൻകുട്ടി, ഗംഗാധരൻ, രാജൻ, അനിത പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.

