തെരുവുനായ ആക്രമണം; കർശന നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
സംസ്ഥാനത്താകെയുള്ള തെരുവുനായകളെ നിയന്ത്രിക്കാൻ കർശന നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാർത്ഥിനി കീർത്തന സരിൻ നൽകിയ ഹർജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയിലുള്ളത്. സംസ്ഥാന ദുരന്തമായി തെരുവുനായ ആക്രമണം പ്രഖ്യാപിക്കാനാകുമോ എന്നതിൽ സർക്കാർ നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നഷ്ട പരിഹാരം നൽകാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നൽകും. ഹർജിക്കാരിക്ക് മേയ് 31ന്
തട്ടിപ്പു കേസ്: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
രണ്ട് കോടി രൂപ ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരില്‍ തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. എപ്പോള്‍ വേണമെങ്കിലും കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞുവെന്നും നിലവിലെ തിരക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും വിളിപ്പിക്കുകയെന്നും തലയോലപ്പറമ്പ് എസ്എച്ചഒ പറഞ്ഞു.
മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ കയർ ശരീരത്തിൽ മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം
മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടൂർ പള്ളുരുത്തിയിൽ എബ്രഹാം (46) ആണ് മരിച്ചത്. കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളർന്നതാണ് അപകടത്തിന് ഇടയാക്കിയത്. മരത്തടിയും ശരീരവും ചേർത്ത് ബന്ധിച്ച കയർ ശരീരത്തിൽ മുറുകിയാണ് എബ്രഹാം മരിച്ചത്. ഇന്നലെ രാവിലെ (ഞായറാഴ്ച) 10 മണിയോടെയാണ് അപകടം. കാട്ടൂർ കണ്ടനാട് മാർഷന്‍റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പായിരുന്നു മുറിച്ച് മാറ്റിയിരുന്നത്. മരത്തടിയിൽ കമ്പുകെട്ടി അതിൽ ഇരുന്ന് ആയിരുന്നു കൊമ്പ് മുറിച്ചത്. ശരീരവും മരത്തടിയും
ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു പഠനോപകരണം വിതരണം ചെയ്തു
കാരുണ്യ ബംഗളൂരുവിന്‍റെയും പൈ ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇന്ദിര നഗർ ജീ വൻഭീമ നഗറിലെ കാരുണ്യ അഡ്‌മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങിൻ്റെ ഉദ്ഘാടനം പൈ ഫൗണ്ടേഷൻ ട്രസ്റ്റി രാജ്കുമാർ പൈ നിർവഹിച്ചു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നോട്ടുപുസ്‌തകങ്ങൾ 250 വിദ്യാർഥികൾക്കാണ് കൈമാറിയത് കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി വർഷങ്ങളായി ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ പൈ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ 40,000 വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; അന്വേഷിക്കാൻ കെപിസിസി നിർദേശം; അന്വേഷണ ചുമതല തിരുവഞ്ചൂരിന്
പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശിച്ചു. അന്വേഷണ ചുമതല അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ്. ഫോൺ സംഭാഷണം ചോർന്നതിനു പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവി രാജിവച്ചിരുന്നു. ചാനലുകളിലൂടെ ഫോൺ സംഭാഷണം പുറത്തു വന്ന്
ഇന്ന് പാർലമെൻ്റിൽ പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ ചർച്ച നടക്കും
പാർലമെൻ്റിൽ ഇന്ന് പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സി ന്ദുറും സംബന്ധിച്ച് ചർച്ച നടക്കും. രാജ്യ സഭയിൽ ചൊവ്വാഴ്ചയും ലോക്സഭയിൽ ഇന്നും തുടങ്ങുന്ന പഹൽഗാം, സിന്ദൂർ ചർച്ച 16 മണിക്കൂർ നീളും. കഴിഞ്ഞ തിങ്കളാഴ്‌ച വർഷകാല സമ്മേളനത്തിൻ്റെ തുടക്കം മുതൽ ഒരാഴ്ച നീണ്ട പാർലമെൻ്റ് സ്‌തംഭനങ്ങൾക്കു വിരാമം കുറിക്കുന്നതാകും ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ഓപ്പറേഷൻ സിന്ദൂറിനെ നേട്ടമാക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത
ഗാസയിലെ പട്ടിണി മരണം; ദിവസവും 10 മണിക്കൂർ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രയേല്‍
ദിവസവും പലസ്‌തീനില്‍ 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് അറിയിച്ച് ഇസ്രയേൽ. ദൈറുൽ ബലാഹ്, ഗാസ സിറ്റി, അൽമവാസി എന്നിവിടങ്ങളിലാകും അക്രമണം നിർത്തിവയ്ക്കുക. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാകും ആക്രമണ മുണ്ടാകാതിരിക്കുകയെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഗാസയിലെ കുട്ടികളുൾപ്പെടെ യുളളവരുടെ പട്ടിണി മരണം ചർച്ചയായിരുന്നു. ഭക്ഷണത്തിലെ പോഷകാഹാരക്കുറവ് മൂലം മരിച്ചു വീഴുന്ന പിഞ്ച് കുഞ്ഞുങ്ങളുടെ മരണ നിരക്ക് വർദ്ധിച്ചത് മൂലം വിവിധ രാജ്യങ്ങൾ ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ
ഉത്തർപ്രദേശിൽ ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ നേരെ പൊട്ടിവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
അവ്ശാനീശ്വർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വൈദ്യുതി കമ്പി ഭക്തജനങ്ങളുടെ നേരെ പൊട്ടിവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച പുലർച്ചെ ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ പ്രശസ്‌തമായ അവ്ശാനീശ്വർ മഹാദേവ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ജലാഭിഷേക മഹോത്സവത്തിൽ പങ്കുകൊള്ളാൻ ടിൻ ഷീറ്റിട്ട മേൽക്കൂരയുള്ള ഭാഗത്ത് കൂടി നിൽക്കുകയായിരുന്നു ഭക്തജനങ്ങൾ. ഇലക്ട്രിക് കമ്പി ഈ സമയം ഷീറ്റിന് മുകളിലേക്ക് പൊട്ടിവീണു. ഇതോടെ ആശങ്കയിലായ ആളുകൾ ഓടിമാറാൻ ശ്രമിക്കവെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ടുപേർ മരിച്ചത്.
സെല്ലിന്‍റെ കമ്പി മുറിച്ച് നുഴഞ്ഞ് പുറത്തിറങ്ങി; ഗോവിന്ദ ചാമി ജയില്‍ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. ഇയാൾ 1.20 കഴിയുന്നതോടെയാണ് പുറത്തേക്ക് ഇറങ്ങുന്നത്. ശേഷം പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു. പിന്നീട് വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു.
ലോക യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അങ്കിത ധ്യാനി
ഇന്ത്യയുടെ അങ്കിത ധ്യാനി ലോക യൂണിവേഴ്‌സിറ്റി അത്ലറ്റിക് മീറ്റിൽ ചരിത്രം കുറിച്ചു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളിമെഡൽ നേടിയിരിക്കുകയാണ് 23 കാരിയായ അങ്കിത. ഇന്ത്യ, യൂണിവേഴ്സിറ്റി മീറ്റിൻ്റെ സ്റ്റീപ്പിൾ ചേസിൽ നേടുന്ന ആദ്യ മെഡലാണിത്. നാലാം സ്ഥാനത്തായിരുന്ന അങ്കിത അവസാന ലാപ്പിൽ കുതിച്ച് 9:31.99 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് വെള്ളി നേടിയത്. ഇന്ത്യ ഇതിന് പുറമെ മീറ്റിൽ രണ്ട് മെഡൽ കൂടി നേടിയിരിക്കുകയാണ്. പുരുഷന്മാരുടെ 4×100 മീറ്റർ റിലേ