എറണാകുളത്തുവച്ച് ടോമിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി; ‘100 കോടി’ നിക്ഷേപതട്ടിപ്പിൽ ദമ്പതികൾക്കായി കേരളത്തിൽ അന്വേഷണം
Karnataka
0 min read
9.3k

എറണാകുളത്തുവച്ച് ടോമിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി; ‘100 കോടി’ നിക്ഷേപതട്ടിപ്പിൽ ദമ്പതികൾക്കായി കേരളത്തിൽ അന്വേഷണം

ജൂലൈ 9, 2025
0

ബെംഗളൂരിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 7 മുതൽ ടോമി, ഭാര്യ ഷൈനി എന്നിവരെ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്. 100 കോടിയിലേറെ രൂപയുടെ

Continue Reading
ഗുജറാത്തിലെ പാദ്ര പാലം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം
India
0 min read
8.6k

ഗുജറാത്തിലെ പാദ്ര പാലം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം

ജൂലൈ 9, 2025
0

ഗുജറാത്തിലെ പാദ്ര പാലം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 3 പേരെ രക്ഷപ്പെടുത്തി. സൗരാഷ്ട്രയുമായി മധ്യഗുജറാത്തിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. സൂയിസൈഡ് പോയിന്‍റ് എന്ന പേരില്‍ പ്രസിദ്ധമായ പാലം കൂടിയാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. പാലത്തിനു മുകളിലൂടെ പോകുന്ന വാഹനങ്ങൾ പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Continue Reading
പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കി; പിന്നാലെ റഷ്യൻ ​ഗതാഗതമന്ത്രി റോമൻ സ്റ്റാരോവോട്ട് സ്വയം വെടിവെച്ച് മരിച്ചു
World
0 min read
8.9k

പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കി; പിന്നാലെ റഷ്യൻ ​ഗതാഗതമന്ത്രി റോമൻ സ്റ്റാരോവോട്ട് സ്വയം വെടിവെച്ച് മരിച്ചു

ജൂലൈ 9, 2025
0

റഷ്യയുടെ ഗതാഗത മന്ത്രിയായിരുന്ന റോമൻ സ്റ്റാരോവോട്ടിനെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മോസ്കോയിലെ പ്രാന്തപ്രദേശത്ത് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം സ്റ്റാരോവോട്ട് സ്വയം വെടിവച്ചു മരിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം മന്ത്രിയാകുന്നത് 2024 മെയിലാണ്. എന്നാൽ ഇദ്ദേഹത്തെ പുറത്താക്കി, ഡെപ്യൂട്ടി ആൻഡ്രി നികിറ്റിനെ രാജ്യത്തിന്‍റ് ആക്ടിംഗ് ഗതാഗത മന്ത്രിയായി നിയമിച്ചുകൊണ്ട് ഉത്തരവിൽ പുടിൻ ഒപ്പുവച്ചു.  അന്വേഷണം

Continue Reading
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം
India
1 min read
8.2k

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം

ജൂലൈ 9, 2025
0

മലയാളി നിമിഷപ്രിയയുടെ, യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ജൂലായ് 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. ഒരാഴ്ച്ച സമയം മാത്രമാണ് മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം. ഉന്നതതല ഇടപെടൽ പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ

Continue Reading
മാസപ്പടി കേസ് വീണ്ടും ഇന്ന് ദില്ലി ഹൈക്കോടതി പരിഗണനയിൽ
Kerala
0 min read
9.0k

മാസപ്പടി കേസ് വീണ്ടും ഇന്ന് ദില്ലി ഹൈക്കോടതി പരിഗണനയിൽ

ജൂലൈ 9, 2025
0

മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് കഴിഞ്ഞ തവണ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഹർജിയിൽ നിലവിലെ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർ നടപടി പാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടയിൽ

Continue Reading
കത്തിക്കയറി വെളിച്ചെണ്ണ വില; ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ
Kerala
0 min read
9.2k

കത്തിക്കയറി വെളിച്ചെണ്ണ വില; ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ

ജൂലൈ 8, 2025
0

വെളിച്ചെണ്ണവില ഓണക്കാലത്ത് നിലവിട്ടു പോകുമെന്ന ഭീതിയിൽ ഇടപ്പെടാൻ നീക്കവുമായി കേരഫെഡ്. ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി. സർക്കാരിന് ഇതിനായുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും ഉടൻ അനുമതിയാകുമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി നിരക്ക് പിന്നീട് നിർണയിക്കും. കർഷകരിൽ നിന്നു നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണം 3 ജില്ലകളിൽ തുടങ്ങി. കിലോഗ്രാമിന് 1 രൂപ വിപണി വിലയേക്കാൾ അധികം നൽകിയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുക. ഓണവിപണയിലേക്ക് ആവശ്യമായ

Continue Reading
ഹിന്ദു കുടുംബങ്ങളിലെ പൂർവിക സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം: ഹൈക്കോടതി
Kerala
0 min read
10.1k

ഹിന്ദു കുടുംബങ്ങളിലെ പൂർവിക സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം: ഹൈക്കോടതി

ജൂലൈ 8, 2025
0

പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം അനുസരിച്ച് 2004 ഡിസംബർ 20 നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 1975 ലെ ഇതിനു തടസമായി നിന്ന കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ്.ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി. പിതാവിന്‍റെ സ്വത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

Continue Reading
സിംബാംബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
Sports
1 min read
9.5k

സിംബാംബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ജൂലൈ 8, 2025
0

സിംബാംബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കീരിടം നേടിയതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ആദ്യ ടെസ്റ്റിൽ 328 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സി നും 236 റൺസിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിംഗ്‌സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാംബ്‌വേ രണ്ടാം ഇന്നിംഗ്‌സിൽ 220 റൺസിന് പുറത്തായി. തിങ്കളാഴ്‌ച 51-1 എന്ന സ്കോറിലായിരുന്നു സിംബാബ്‌വെ ക്രീസ് വിട്ടത്.ആദ്യ സെഷനിൽ ഇന്ന് 92 റൺസ് അടിച്ചെടുത്തെങ്കിലും

Continue Reading
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും
Kerala
1 min read
8.2k

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും

ജൂലൈ 8, 2025
0

അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ന്യൂനമർദ്ദം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതായും കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ കേരളത്തിൽ പത്താം തീയതി

Continue Reading
നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
India
0 min read
8.4k

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

ജൂലൈ 8, 2025
0

യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും. യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ യമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്‍റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്‍റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading