കനത്ത മഴ; വയനാട് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍
കനത്ത മഴയെത്തുടർന്ന് വയനാട് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍. കഴിഞ്ഞ ദുരന്തത്തെ തുടര്‍ന്ന് സ്ഥാപിച്ച ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകള്‍ ഒഴുകി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അട്ടമലയിലേക്ക് പോകുന്ന വഴിയില്‍ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. ചന്തക്കുന്നില്‍ വഴിയെല്ലാം ബ്ലോക്കായി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തുണ്ട്. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മാവോവാദി രൂപേഷിനെതിരെ കര്‍ണാടകയില്‍ പുതിയ കേസ്
പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് ജയില്‍ മോചനം അടുത്തിരിക്കുന്ന ഘട്ടത്തില്‍ മാവോവാദി തടവുകാരന്‍ രൂപേഷിനെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാണിച്ച് പങ്കാളി ഷൈന രംഗത്ത്. ഷൈന രൂപേഷിനെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ്. ‘ശിക്ഷാ കാലാവധി അവസാനിക്കുകയും എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാല്‍ നടപ്പിലാക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകള്‍
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കനത്തമഴ
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴ. രണ്ടുദിവസമായി തുടരുന്ന മഴയില്‍ വയനാട് പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് നിലവില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തിയിട്ടുണ്ട്. കനത്ത മഴയാണ് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയും മുണ്ടക്കൈ പോലുള്ള പ്രദേശങ്ങളില്‍ ലഭിച്ചിട്ടുള്ളത്. മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായിട്ടില്ലെന്ന് റവന്യൂ അധികൃതരും ജില്ലാഭരണകൂടവും സ്ഥിരീകരിച്ചു. ജനവാസം
പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ്ലിസ്റ്റിൽ 950 പേർ; റിപ്പോർട്ട് നൽകി എൻഐഎ
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേരളത്തിൽ 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഒരു ജില്ലാ ജഡ്‌ജിയും പട്ടികയിലുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, കെ.പി. അൻസാർ, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ നൽകിയ സത്യവാംഗ്‌മുലത്തിലാണ് വിവരങ്ങളുള്ളത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽ നിന്നാണു ഹിറ്റ്ലിസ്റ്റിൻ്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. ഗ്രൂപ്പിൻ്റെ ‘റിപ്പോർട്ടർ വിംഗ്’, തങ്ങൾക്ക് ഭീഷണിയായ
ഇന്ത്യയ്ക്ക് അഭിമാനനേട്ടം; ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്സിയം-4 ദൗത്യത്തിന് തുടക്കം
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു. ഹംഗറി, ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നാണ് പുറപ്പെട്ടത്. നാളെ ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും (ഐഎസ്എസ്) ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ബഹിരാകാശ യാത്രികൻ പെഗ്ഗി വിറ്റ്സൺ,
മംഗളൂരു കോർപറേഷൻ ഓഫിസിൽ ലോകായുക്ത റെയ്ഡ്
മംഗളൂരു സിറ്റി കോർപറേഷൻ്റെ (എം.സി.സി) പ്രധാന വകുപ്പുകളിലായി, കർണാടക ലോകായുക്ത മംഗളൂരു, ഉഡുപ്പി ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ നിരവധി ഭരണപരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തി. ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ഗണ പി. കുമാർ, ഉഡുപ്പിയിൽനിന്നുള്ള മഞ്ജുനാഥ്, മംഗളൂരുവിൽ നിന്നുള്ള കെ.എൻ. ചന്ദ്രശേഖർ, പി. സുരേഷ് കുമാർ, ഇൻസ്പെക്ടർമാരായ ജി. ഭാരതി, എം.എൻ. രാജേന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത
സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് 72,560 രൂപ
സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. പവന് ഇന്നലെ 72,760 രൂപയായിരുന്നു. 3 ദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലായി ഇന്നലെ 1080 രൂപയാണ് സ്വർണ്ണ വിലയിൽ കുറഞ്ഞത്. അതോടെ പവൻ്റെ വില 73,000ത്തിൽ താഴെയെത്തി. ജൂൺ 13ന് സ്വർണ്ണവില റെക്കോഡ് ഉയരങ്ങളിലെത്തിയിരുന്നു.
ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം
ഇന്ത്യയുടെ കൊട്ടിഘോഷിച്ച അഞ്ച് സെഞ്ചുറികൾ കാറ്റിൽപ്പറത്തി ഇംഗ്ലണ്ടിൻ്റെ ബാസ് ബോൾ ടോട്ടൽ ടീം ജയം. ഇന്ത്യക്കാർ ‘കൈവിട്ട’ കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോൾ, അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയുടെ ഒന്നാം പാഠം വിലാപമായി. ലീഡ്‌സ് ടെസ്റ്റിൽ 371 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനു ക്രീസിൽ എത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സിൽ 62ഉം രണ്ടാം ഇന്നിം ഗ്സിൽ 149ഉം റൺസ്
തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി.സുധാകരൻ്റെ വെളിപ്പെടുത്തലിൽ തെളിവില്ല; അന്വേഷണം നിലച്ചു
മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ്റെ തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം നിലച്ചു. കേസന്വേഷണം തെളിവുകളില്ലാതെ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ സൗത്ത് പോലീസാണ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയത്. 1989-ലെ ബാലറ്റ് പേപ്പറുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകൾ ലഭിക്കാത്തത് പ്രതിസന്ധിയാണ്. പ്രാഥമിക തെളിവുകൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎം സ്ഥാനാർഥിക്ക് വേണ്ടി 1989 ലെ
കനത്തമഴ ഇന്ന് 8 ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശവും
ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 8 ജില്ലകള്‍ക്കും വ്യാഴാഴ്ച 12 ജില്ലകള്‍ക്കും കാലാവസ്ഥാ വകുപ്പ് മഞ്ഞ മഞ്ഞ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, മലപ്പുറം, കോട്ടയം, വയനാട് ബുധനാഴ്ച മഞ്ഞ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകള്‍ക്ക് വ്യാഴാഴ്ച മഞ്ഞ മുന്നറിയിപ്പ്. ഇതുകൂടാതെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാവകുപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും