മംഗളൂരു സിറ്റി കോർപറേഷൻ്റെ (എം.സി.സി) പ്രധാന വകുപ്പുകളിലായി, കർണാടക ലോകായുക്ത മംഗളൂരു, ഉഡുപ്പി ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ നിരവധി ഭരണപരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തി. ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ഗണ പി. കുമാർ, ഉഡുപ്പിയിൽനിന്നുള്ള മഞ്ജുനാഥ്, മംഗളൂരുവിൽ നിന്നുള്ള കെ.എൻ. ചന്ദ്രശേഖർ, പി. സുരേഷ് കുമാർ, ഇൻസ്പെക്ടർമാരായ ജി. ഭാരതി, എം.എൻ. രാജേന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഓപറേഷൻ.

പരിശോധന നടത്തിയത് ലോകായുക്തയിൽ നിന്ന് ലഭിച്ച സെർച്ച് വാറണ്ടിൻ്റെ അടിസ്ഥാനത്തിലാണ്. കമ്മീ​ഷ​ണ​റു​ടെ ഓ​ഫി​സി​നൊ​പ്പം റ​വ​ന്യൂ, ആ​രോ​ഗ്യം, എ​ൻ​ജി​നീ​യ​റി​ങ്, അ​ക്കൗ​ണ്ട്സ്, ടൗ​ൺ പ്ലാ​നി​ങ് വ​കു​പ്പു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. റ​വ​ന്യൂ, ടൗ​ൺ പ്ലാ​നി​ങ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ സാ​ന്നി​ധ്യം വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത അ​ഞ്ച് ല​ക്ഷം രൂ​പ ഒ​രു ബ്രോ​ക്ക​റു​ടെ കൈ​വ​ശം ക​ണ്ടെ​ത്തി. 15 വ​ർ​ഷം മു​മ്പ് ആ​രോ​ഗ്യ ഓ​ഫി​സ​റാ​യി വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തേ ത​സ്തി​ക​യി​ൽ തു​ട​രു​ന്ന​ത് ക​ണ്ടെ​ത്തി.

Related Posts