ഇന്ത്യയുടെ കൊട്ടിഘോഷിച്ച അഞ്ച് സെഞ്ചുറികൾ കാറ്റിൽപ്പറത്തി ഇംഗ്ലണ്ടിൻ്റെ ബാസ് ബോൾ ടോട്ടൽ ടീം ജയം. ഇന്ത്യക്കാർ ‘കൈവിട്ട’ കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോൾ, അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയുടെ ഒന്നാം പാഠം വിലാപമായി. ലീഡ്‌സ് ടെസ്റ്റിൽ 371 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനു ക്രീസിൽ എത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സിൽ 62ഉം രണ്ടാം ഇന്നിം ഗ്സിൽ 149ഉം റൺസ് നേടിയ ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, 373/5.

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ല. 1673 റൺസാണ് നാല് ഇന്നിംഗ്‌സിലായി ലീഡ്‌സിൽ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ പിറന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിലെ ഏറ്റവും ഉയർന്ന റൺസ്. ഡക്കറ്റിനു പുറമേ സാക്ക് ക്രൗളി (65), ജോ റൂട്ട് (53 നോട്ടൗട്ട്), ബെൻ സ്റ്റോക്സ് (33), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരും ഇംഗ്ലണ്ടിൻ്റെ ബാസ് ബോൾ ടോട്ടൽ ക്രിക്കറ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ തിളങ്ങി. പ്രസിദ്ധ് കൃഷ്ണയും ഷാർദുൾ ഠാക്കൂറും 2 വിക്കറ്റ് വീതം സ്വന്തമാക്കി.

Related Posts