നാദാപുരത്തെ പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; വിദ്യാർത്ഥിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയേക്കും
Kerala
0 min read
11.0k

നാദാപുരത്തെ പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; വിദ്യാർത്ഥിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയേക്കും

മാർച്ച്‌ 30, 2025
0

നാദാപുരം കടമേരി ആർഎസി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്കെതിരേ ജുവനയിൽ ജസ്റ്റിസ്‌ ബോർഡിന് റിപ്പോർട്ട് നൽകും. വിദ്യാർത്ഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സാധ്യതയുണ്ട്. പോലീസ് ആൾമാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിൻ്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇയാൾ ഹാൾടിക്കറ്റിൽ കൃത്രിമം നടത്തുകയായിയിരുന്നു. ആർഎസി. ഹയർസെക്കൻഡറി സ്കൂളിൽ ഓപ്പൺസ്കീമിൽ പ്ലസ്

Continue Reading
ചെലവ് ചുരുക്കൽ; മസ്‌ക് ഡോജ് മേധാവി സ്ഥാനത്തു നിന്ന് ഒഴിയുമെന്ന് സൂചന
World
0 min read
13.2k

ചെലവ് ചുരുക്കൽ; മസ്‌ക് ഡോജ് മേധാവി സ്ഥാനത്തു നിന്ന് ഒഴിയുമെന്ന് സൂചന

മാർച്ച്‌ 30, 2025
0

അമേരിക്കൻ സർക്കാരിൻ്റെ കാര്യക്ഷമതാ വകുപ്പിൻ്റെ (ഡോജ്) മേധാവി സ്ഥാനത്തു നിന്ന് ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ഇലോൺ മസ്‌ക് ഒഴിയുമെന്ന് റിപ്പോർട്ട്. മസ്‌ക് മേയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസ്തി വിൽപ്പന, ജീവനക്കാരെ പിരിച്ചുവിടൽ, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ 115 ബില്യൺ ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നും മസ്ക് വിശദീകരിച്ചു. ഒരു ട്രില്യൺ ഡോളർ കമ്മി 130 ദിവസത്തിനുള്ളിൽ കുറയ്ക്കാൻ ആവശ്യമായ

Continue Reading
വഖഫ് നിയമഭേദഗതി ബിൽ; കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
Kerala
0 min read
8.7k

വഖഫ് നിയമഭേദഗതി ബിൽ; കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മാർച്ച്‌ 30, 2025
0

വഖഫ് നിയമഭേദഗതി ബില്ലിൽ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്. ഭരണഘടനാപരമായ സ്വത്തവകാശം എല്ലാവർക്കും ഉറപ്പാക്കുകയാണ് നിയമത്തിൻ്റെ ലക്ഷ്യം. ബിജെപിയും പ്രധാനമന്ത്രിയും ഇതിനായി പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വഖഫ് ബിൽ. ഒരു മതത്തിനും ബിൽ എതിരല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെൻ്റിൽ

Continue Reading
ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ
Kerala
0 min read
12.8k

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ

മാർച്ച്‌ 30, 2025
0

ആലുവയിൽ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പോലീസ് സ്റ്റേഷനിലെ എ സ്ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്‌സിൽ നിന്നാണ് എസ്ഐ പണം മോഷ്ടിച്ചത്. 8000 രൂപയാണ് പേഴ്‌സിൽ ഉണ്ടായിരുന്നത്. 3000 രൂപയാണ് ഇതിൽ നിന്നും എസ്ഐ എടുത്തത്. പേഴ്‌സിലെ പണത്തിൻ്റെ കണക്ക് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് എസ്പെഐ പണമെടുത്തത്.

Continue Reading
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്;  ഏപ്രില്‍ 8 ന് കരട് വോട്ടര്‍പട്ടിക
Kerala
0 min read
8.6k

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഏപ്രില്‍ 8 ന് കരട് വോട്ടര്‍പട്ടിക

മാർച്ച്‌ 30, 2025
0

ഏപ്രില്‍ 8 ന് തിരുവനന്തപുരം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 24 വരെ ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മെയ് 5 നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. 2026 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിൻ്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

Continue Reading
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; മലപ്പുറം സ്വദേശിയായ യുവാവ് ഒളിവിൽ
Kerala
0 min read
12.4k

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; മലപ്പുറം സ്വദേശിയായ യുവാവ് ഒളിവിൽ

മാർച്ച്‌ 30, 2025
0

പത്തനംതിട്ടയിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ കുടുംബം ഇന്നലെ മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഇരുവരും തമ്മിൽ ട്രെയിനിം​ഗ് സമയം മുതൽ തന്നെ പരിചയമുണ്ടായിരുന്നു. സുകാന്തിനെ തേടി ഇന്നലെ ‌പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവ് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിൻ്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ്

Continue Reading
‘എമ്പുരാനെ’തിരായ സൈബര്‍ ആക്രമണം; അടിയന്തര അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം
Kerala
1 min read
11.8k

‘എമ്പുരാനെ’തിരായ സൈബര്‍ ആക്രമണം; അടിയന്തര അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

മാർച്ച്‌ 30, 2025
0

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി. സുപ്രിംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് സുഭാഷ് തീക്കാടനാണ് മതസ്പർദ്ധ ഉളവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നൽകി. സെൻസർ ബോർഡിൻ്റെ അനുമതിയോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ അണിയറ പ്രവർത്തകർക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി പരാതിയിൽ പറയുന്നു. പരാതിക്കൊപ്പം കാവിപ്പട നായിക, സുദർശനം എന്നീ എഫ്ബി പേജിൻ്റെ സ്ക്രീന്‍ഷോട്ടടക്കമുള്ള സൈബർ ആക്രമണത്തിൻ്റെ രേഖകൾ

Continue Reading
തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
0 min read
9.1k

തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മാർച്ച്‌ 30, 2025
0

തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാറ്റൂർ ചർച്ച് വ്യൂ ലൈൻ അശ്വതിയിൽ അളകർ രാജൻ വെങ്കിട ലക്ഷ്‌മി ദമ്പതികളുടെ മകനായ ശ്രീപാർത്ഥ സാരഥി (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Continue Reading
കണ്ണൂര്‍ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി
Kerala
0 min read
10.6k

കണ്ണൂര്‍ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി

മാർച്ച്‌ 30, 2025
0

കണ്ണൂര്‍ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. കണ്ണൂരിലെ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് അറസ്റ്റിലായിരിക്കുന്നത്. തഹസില്‍ദാര്‍ പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. ഇയാൾ കടയുടമയുടെ ബന്ധുവില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലിയായി 3000 രൂപയാണ് ആവശ്യപ്പെട്ടത്. കല്യാശേരിയിലെ വീട്ടിലെത്തി പണം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ കടയുടമ വിജിലന്‍സില്‍ പരാതി നല്‍കി. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസില്‍

Continue Reading
ഉ​ഗാ​ദി​യു​ടെ​യും പെ​രു​ന്നാ​ളിൻ്റെ​യും ആ​ഘോ​ഷ​ങ്ങളി ലേ​ക്ക് ബെംഗളൂർ ന​ഗ​രം
Karnataka
0 min read
13.3k

ഉ​ഗാ​ദി​യു​ടെ​യും പെ​രു​ന്നാ​ളിൻ്റെ​യും ആ​ഘോ​ഷ​ങ്ങളി ലേ​ക്ക് ബെംഗളൂർ ന​ഗ​രം

മാർച്ച്‌ 30, 2025
0

കർണാടകയിൽ പുതുവത്സര ആഘോഷമായ ഉഗാദിയുടെയും ഈദുൽ ഫിത്റിൻ്റെയും ആഘോഷത്തിനൊരുങ്ങി നഗരം. കർണാടകയിൽ ഞായറാഴ്‌ചയാണ് ഉഗാദി ആഘോഷം, പെരുന്നാൾ പിറ കാണുന്നതിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷം. വാരാന്ത്യദിനത്തോട് ആഘോഷ ദിവസങ്ങൾ ചേർന്നുവരുന്നതിനാൽ മലയാളികൾ മിക്കവരും കുടുംബസമേതം നാട്ടിലേക്ക് മടങ്ങുകയാണ്. കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ. കർണാടക ആർ.ടി.സിയും കേരള ആർ.ടി.സിയും സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ബസുകൾക്കും ചാകരയാണ്. നാട്ടിലേക്കുള്ള എല്ലാ

Continue Reading