കർണാടകയിൽ പുതുവത്സര ആഘോഷമായ ഉഗാദിയുടെയും ഈദുൽ ഫിത്റിൻ്റെയും ആഘോഷത്തിനൊരുങ്ങി നഗരം. കർണാടകയിൽ ഞായറാഴ്‌ചയാണ് ഉഗാദി ആഘോഷം, പെരുന്നാൾ പിറ കാണുന്നതിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷം. വാരാന്ത്യദിനത്തോട് ആഘോഷ ദിവസങ്ങൾ ചേർന്നുവരുന്നതിനാൽ മലയാളികൾ മിക്കവരും കുടുംബസമേതം നാട്ടിലേക്ക് മടങ്ങുകയാണ്.

കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ. കർണാടക ആർ.ടി.സിയും കേരള ആർ.ടി.സിയും സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ബസുകൾക്കും ചാകരയാണ്. നാട്ടിലേക്കുള്ള എല്ലാ ട്രെയിനുകളിലും ദിവസങ്ങൾക്കുമുമ്പെ ടിക്കറ്റുകൾ തീർന്നിരുന്നു.
ചെറിയ പെരുന്നാൾ ആഘോഷത്തിനായി ബംഗളൂരുവിൽ കഴിയുന്ന പ്രവാസി മുസ്ലീങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചു.

വിവിധ സംഘടനകൾക്കും മസ്ജിദ് കമ്മിറ്റികൾക്കും കുട്ടായ്മകൾക്കും കീഴിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. ഓരോ വിശ്വാസിയും നൽകേണ്ട ഫിത്ർ സകാത്തിൻ്റെ ഓഹരിയും പെരുന്നാളിന് മുമ്പെ ഒറ്റക്കും കൂട്ടായുമെല്ലാം വിതരണം ചെയ്യും. മസ്‌ജിദുകളും വീടുകളും നോമ്പിൻ്റെ അവസാന ദിനങ്ങളിൽ കൂടുതൽ പ്രാർഥനാനിരതമാകും

Related Posts