ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം
ജമ്മു കാശ്മീരിലെ ഫാൽ ഗ്രാമത്തിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ഗ്രാമത്തിൽ വച്ചാണ് സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായത്. വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമില്ല എന്നാണ് വിവരം. സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്.
കടൽമണൽ ഖനനത്തിനെതിരെ നാളെ തീരദേശ ഹർത്താൽ
കേന്ദ്ര സർക്കാരിൻ്റെ കടൽമണൽ ഖനനത്തിനെതിരെ നാളെ തീരദേശ ഹർത്താൽ. ഇന്ന് അർധരാത്രി 12 മുതൽ വ്യാഴം രാത്രി 12 വരെയാണ് തീരദേശ ഹർത്താൽ നടത്തുകയെന്ന് മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പിപി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മത്സ്യബന്ധന തുറമുഖങ്ങളും മാർക്കറ്റുകളും പ്രവർത്തിക്കില്ല. മത്സ്യവിതരണ മേഖലയും ഹർത്താലിൽ ഭാഗഭാമാകും. എൽഡിഎഫും യുഡിഎഫും ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുമുന്നണികളിലെയും കക്ഷികൾ, ധീവരസഭ, ലത്തീൻസഭ, വിവിധ ജമാഅത്തുകൾ എന്നിവ ഹർത്താലിന്
14 കാരനായ മകൻ്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി; പാലക്കാട് 35കാരിക്കെതിരെ പോക്‌സോ കേസ്
പാലക്കാട് ആലത്തൂരിൽ 14 കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35കാരിക്കെതിരെ പോക്‌സോ കേസെടുത്തു. കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം തന്നോടൊപ്പം വന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇന്നലെയാണ് യുവതി 14കാരനുമായി നാടുവിട്ടത്. എറണാകുളത്ത് നിന്ന് രണ്ടുപേരെയും കണ്ടെത്തി. കുനിശേരി കുതിരപ്പാറ സ്വദേശിനിയായ യുവതിയാണ് 11 വയസുകാരനായ സ്വന്തം മകൻ്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിക്കൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്.
പത്തനംതിട്ടയിൽ 13-കാരനെ തല്ലിച്ചതച്ച് പിതാവ്; ലഹരിക്കടിമയെന്ന് പരാതി
പത്തനംതിട്ടയിലെ കൂടലിൽ പിതാവ് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ചതായി പരാതി. ലഹരിക്കടിമയായ പിതാവ് 13കാരനെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി. രാത്രിയിൽ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടന്നത്. തുറന്നിട്ട വാതിലിൽ കൂടി വെളിയിൽ നിന്ന് ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ്
ഇന്നത്തെ സ്വര്‍ണ്ണവിലയിൽ ചെറിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്തു റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400 ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. കഴിഞ്ഞ വ്യാഴാഴ്ചത്തെ സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ് ആണ് ഇന്നലെ ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്‌ക്കിടെയാണ് ഇന്ന്
ഭര്‍തൃപിതാവിൻ്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഒഴുക്കാൻ ശ്രമം; യുവതിയും അമ്മയും അറസ്റ്റില്‍
കൊല്‍ക്കത്തയിലെ അഹിരിതോളയിൽ വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിൻ്റെ സഹോദരിയെ ഇഷ്ടികയ്ക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഉപേക്ഷിക്കാനെത്തിയ യുവതിയും അമ്മയും അറസ്റ്റിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ സ്യൂട്ട് കേസുമായി ഇരുവരേയും കണ്ട നാട്ടുകാരുടെ സംശയമാണ് കൊലപാതക വിവരം പുറത്ത് കൊണ്ടു വന്നത്. ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. തര്‍ക്കത്തെ തുടര്‍ന്ന് ഫാല്‍ഗുനി ഭര്‍തൃപിതാവിൻ്റെ സഹോദരിയായ സുമിത ഘോഷിനെ (55) കൊലപ്പെടുത്തിയതെന്ന്
43.5 കോടി നല്‍കിയാല്‍ US പൗരത്വം; ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങി ട്രംപ്
അമേരിക്കൻ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതിസമ്പന്നരായ വിദേശികൾ 5 മില്യൺ അമേരിക്കൻ ഡോളർ (43.5 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചാൽ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോൾഡ് കാർഡ് പദ്ധതിയാണ് ട്രംപ് നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതിയുടെ വിവരങ്ങൾ രണ്ടാഴ്‌ചയ്ക്കകം പുറത്തുവിടും. അമേരിക്കൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോൾഡ് കാർഡുകൾ വിറ്റഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വൻതുക നിക്ഷേപിച്ചാൽ അമേരിക്കയിൽ ജോലി ലഭിക്കുകയും തുടർന്ന്
പ്രയാഗ്‍രാജിലെ 45 ദിവസം നീണ്ട മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം
പ്രയാഗ്‍രാജിലെ 45 ദിവസം നീണ്ട മഹാ കുംഭമേളയ്ക്ക് ശിവരാത്രി ദിവസമായ ഇന്ന് സമാപനം. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമത്തിന് വേദിയാകുന്ന ഉത്തർ പ്രദേശിലെ പ്രയാഗ്‍രാജിലേക്ക് തീർഥാടകരുടെ ഒഴുക്ക്. ശിവരാത്രി ദിവസം നടക്കുന്ന പുണ്യസ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരശ്ശീല വീഴും. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 64 കോടി തീർഥാടകർ ഇതുവരെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ പ്രയാഗ്‍രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തുവെന്നാണ് കണക്ക്. ശിവരാത്രി ദിവസത്തെ അമൃതസ്നാനത്തിനായി
സുഡാനിൽ സൈനിക വിമാനം തകർന്ന് 10 മരണം
സുഡാനിൽ സൈനിക വിമാനം വ്യോമതാവളത്തിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്നു വീണു. നിരവധി ഉദ്യോഗസ്ഥരും സാധാരണക്കാരും മരണപ്പെട്ടതായി റിപ്പോർട്ട്. കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറ് കാരണം വ്യോമതാവളത്തിൽ നിന്നു പറന്നുയരുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് ഏകദേശം തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീണ പരിസരത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണ തരംഗത്തിനും സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനില, ഈര്‍പ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം,