ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി സി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നിലവിൽ പി.സി. ജോർജ്ജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയലാണ്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട കോടതിയിൽ എത്തി കീഴടങ്ങിയ പി.സി. ജോർജ്ജിനെ റിമാൻഡ് ചെയ്തെങ്കിലും ഇ.സി.ജി വേരിയേഷനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഈരാറ്റുപേട്ട യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതിനിടയിൽ കഴിഞ്ഞദിവസമാണ് പി സി ജോർജ്
റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 320 രൂപ കുറഞ്ഞു
റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു. 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ വില 64,080 രൂപയായി കുറഞ്ഞു. ഗ്രാമിൻ്റെ വില 40 രൂപ കുറഞ്ഞ് 8010 ആയി. ഫെബ്രുവരി 25ന് സ്വർണവില റെക്കോഡ് നിരക്കായ 64,600 രൂപയിലെത്തുകയായിരുന്നു. പിന്നീട് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സ്വർണവില ഇടിയുകയായിരുന്നു. ഡോളർ കരുത്താർജിച്ചതും യു.എസിൽ ട്രഷറി വരുമാനം ഉയർന്നതും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില
അസമിൽ ഭൂചലനം
അസമിലെ മോറിഗോണിൽ ഭൂചലനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു. പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. അസം രാജ്യത്തെ തന്നെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ്.
മുൻ എംഎൽഎ പി. രാജു അന്തരിച്ചു
മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ
വെഞ്ഞാറമൂട് കൂട്ടക്കൊല: കാരണം 3 പേരോടുള്ള അടങ്ങാത്ത പകയും 3 പേരോടുള്ള ഒടുങ്ങാത്ത സ്നേഹവുമെന്ന് അഫാൻ്റെ മൊഴി
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിത സ്‌നേഹവും മറ്റു മൂന്നു പേരോടുള്ള അടങ്ങാത്ത പകയുമാണെന്ന് അഫാൻ്റെ മൊഴി. കടംകയറി ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചത്. മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്കു കാരണം കടുത്ത പ്രതിസന്ധിയിലും ആഭരണമോ പണമോ നൽകി സഹായിച്ചില്ലെന്നതായിരുന്നു.ലത്തീഫ് പണം കടംവാങ്ങി ധൂർത്തടിക്കുന്നുവെന്ന പേരിൽ വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്‌തു. ഒന്നരലക്ഷം രൂപ ലത്തീഫ്
ബിജെപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ
ബിജെപിയിലേക്ക് ഇല്ലെന്നും ഇക്കാര്യത്തിൽ ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ശശി തരൂർ. പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കും മുന്നിലുമുണ്ട്. എന്നാൽ കഴിഞ്ഞ തിരഞെടുപ്പിൽ സംസ്ഥാനതലത്തിൽ സിപിഎമ്മും ദേശീയതലത്തിൽ ബിജെപിയും കാണിച്ചിട്ടുള്ള മികവ് കോൺഗ്രസിന് കാണിക്കാനായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. താൻ പറയുമ്പോൾ മാത്രമാണ് വിവാദം. കോൺഗ്രസിലെ മറ്റു നേതാക്കളും സമാന പ്രസ്‌താവനകൾ നടത്തിയിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മോദിയെയും പിണറായിയെയും താൻ
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭ ശക്തമായ നിലയിൽ
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭ ശക്തമായ നിലയിൽ. ആദ്യദിനം കളി അവസാനിക്കുമ്പോൾ വിദർഭ 86 ഓവറിൽ നാലുവിക്കറ്റ് നഷ്‌ടത്തിൽ 254 റൺസെന്ന നിലയിലാണ്. തുടക്കത്തിലെ ഒരു മണിക്കൂറൊഴിച്ചാൽ പിന്നീട് വിദർഭയ്ക്കായിരുന്നു മത്സരത്തിൽ മേൽക്കൈ. ആദ്യത്തെ ഒരു മണിക്കൂറിൽ പേസിനനുകൂലമായ പിച്ച് വന്നത് കേരളം മുതലെടുത്തു. 24 റൺസെടുത്തപ്പോഴേക്ക് വിദർഭയുടെ മൂന്നുപേരെ പുറത്താക്കി. പിന്നീട് ഡാനിഷ് മാലേവറുടെ സെഞ്ചുറിയും (259 പന്തിൽ 138*) കരുൺ നായരുടെ അർധ സെഞ്ചുറിയും (188
ലഹരിയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷം പൂർണ പിന്തുണ നൽകും: വി ഡി സതീശൻ
ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് വി ഡി സതീശൻ. കേരളത്തില്‍ മുഴുവന്‍ ലഹരി സുലഭമാണ്. മദ്യത്തിൻ്റെ വില കൂടിയതു കൊണ്ട് ഉപഭോഗം കുറയില്ല. ഇന്ന് മദ്യത്തേക്കാള്‍ സുലഭമാണ് മയക്കുമരുന്നെന്നും ലഹരി അക്രമങ്ങളില്‍ ഇരകളാവുന്നത് കൂടുതലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നും സതീശന്‍ പറഞ്ഞു. ലഹരി ഉപയോഗം കാരണം അക്രമങ്ങള്‍ കൂടിയെന്നും ആക്രമണത്തിൻ്റെ രീതികള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക്
തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വെള്ളനാട്ടിൽ നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് അനുഭവനിൽ 10 വയസുകാരിയായ ദിൽഷിതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷിത അനുജത്തിയോടൊപ്പം കളിക്കുകയായിരുന്നെന്നും ഇതിനിടെയാണ് ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടച്ചതെന്നും പറയുന്നു. മുകളിലേക്ക് കയറി പോയ കുട്ടിയെ കാണാത്തതിനെ തുടർന്ന് അപ്പൂപ്പൻ അന്വേഷിച്ചപ്പോൾ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിൽ ഈ സമയം അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ
ആൻ്റണി പെരുമ്പാവൂർ വഴങ്ങി; സുരേഷ്കുമാറിന് എതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു
ആൻ്റണി പെരുമ്പാവൂർ നിർമാതാവ് സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിൻ്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. സുരേഷ് കുമാറിനെ വിമർശിച്ച് ആൻ്റണി പങ്കുവെച്ച കുറിപ്പ് നിലവിൽ ഫെയ്‌സ്ബുക്കിൽ കാണാനില്ല. ഫിലിം ചേംബറിൻ്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ആൻ്റണി പോസ്റ്റ് ഡിലീറ്റ് ചെയ്‌തത്. പോസ്റ്റ് പിൻവലിച്ച് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഒരാഴ്‌ച സമയമാണ് ഫിലിം ചേമ്പർ ആൻറണി പെരുമ്പാവൂരിന് നൽകിയിരുന്നത്. മറുപടി