ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് വി ഡി സതീശൻ. കേരളത്തില്‍ മുഴുവന്‍ ലഹരി സുലഭമാണ്. മദ്യത്തിൻ്റെ വില കൂടിയതു കൊണ്ട് ഉപഭോഗം കുറയില്ല.

ഇന്ന് മദ്യത്തേക്കാള്‍ സുലഭമാണ് മയക്കുമരുന്നെന്നും ലഹരി അക്രമങ്ങളില്‍ ഇരകളാവുന്നത് കൂടുതലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നും സതീശന്‍ പറഞ്ഞു. ലഹരി ഉപയോഗം കാരണം അക്രമങ്ങള്‍ കൂടിയെന്നും ആക്രമണത്തിൻ്റെ രീതികള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറാണ്. കേരളത്തെയും യുവാക്കളെയും രക്ഷിക്കാന്‍ വലിയ കൂട്ടായ നീക്കം ആരംഭിക്കണം.

എക്‌സൈസ് നടത്തുന്ന ബോധവത്കരണം ആരെയാണ് ബോധ്യപ്പെടുത്തുന്നതെന്നും കുട്ടികള്‍ ഇരകളാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ് വഴി. ഡ്രഗ് പാര്‍ട്ടികള്‍ സജീവമാണ് എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളില്‍ പോയാല്‍ കാണാന്‍ സാധിക്കും. ലഹരി കാരണം അക്രമങ്ങള്‍ കൂടി,

ആക്രമണത്തിൻ്റെ രീതികള്‍ മാറി. കേരളത്തില്‍ മുഴുവന്‍ ക്രൂരമായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത അക്രമങ്ങള്‍ ആണ് നടക്കുന്നത്.’ വി ഡി സതീശൻ പറഞ്ഞു.

പാലക്കാട് ഒരു ബ്രൂവറിയും വരില്ലെന്നും വരാന്‍ സമ്മതിക്കില്ലെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Related Posts