K.S.F.D.C നിര്‍മ്മിച്ച രണ്ടു സിനിമകള്‍; പ്രളയശേഷം ഒരു ജലകന്യകയും അരികും റിലീസിന്‌
Entertainment
1 min read
12.6k

K.S.F.D.C നിര്‍മ്മിച്ച രണ്ടു സിനിമകള്‍; പ്രളയശേഷം ഒരു ജലകന്യകയും അരികും റിലീസിന്‌

ഫെബ്രുവരി 27, 2025
0

കെ.എസ്.എഫ്.ഡി.സി (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍) നിര്‍മ്മിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നു. വി. എസ്. സനോജ് സംവിധാനം ചെയ്ത “അരിക്’, സി. എസ്. മനോജ് കുമാർ സംവിധാനം ചെയ്‌ത “പ്രളയശേഷം ഒരു ജലകന്യക’ എന്നിവയാണ് റിലീസാകുന്നത്. പ്രദർശന ഉദ്ഘാടനം വെള്ളി രാവിലെ 9 ന് തിരുവനന്തപുരം ശ്രീ തിയേറ്ററിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ‘അരിക്’ ഫെബ്രുവരി 28 നും, ‘പ്രളയശേഷം ഒരു

Continue Reading
Karnataka
1 min read
10.4k

ആ​റ് ജ​ല​സേ​ച​ന പ​ദ്ധ​തി​​കൾ​ക്ക് കേ​ന്ദ്ര അം​ഗീ​കാ​രം തേ​ടി ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ

ഫെബ്രുവരി 27, 2025
0

കർണാടകയിലെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരവും സാമ്പത്തിക സഹായവും ആവശ്യപ്പെട്ട് ജലസേചന വകുപ്പ് വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഡൽഹിയിൽ കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീലിനെ സന്ദർശിച്ചാണ് ആവശ്യം ഉന്നയിച്ചതെന്ന് ഉപമുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി ജലസേചന പദ്ധതി പ്രകാരം 11,123 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ആറ് പദ്ധതികൾ. ഭീമ നദിക്ക് കുറുകെയുള്ള സോന്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രകാരം

Continue Reading
പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
India
1 min read
10.5k

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ഫെബ്രുവരി 27, 2025
0

ജെപിസി (സംയുക്ത പാർലമെൻ്ററി സമിതി) നിർദ്ദേശിച്ച വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ബജറ്റ് സമ്മേളത്തിൻ്റെ രണ്ടാംഘട്ടത്തിൽ പാർലമെൻ്റിന് മുന്നിലെത്തു മെന്നാണ് വിവരം. നിയമത്തിൻ്റെ പേര് മാറ്റുന്നതും വഖഫ് ബോർഡിൽ അമുസ്‌ലീംകളെ ഉൾപ്പെടുത്തുന്നതും അടക്കമുള്ള ബിജെപി അംഗങ്ങളുടെ 14 ഭേദഗതികൾ ചേർത്തുള്ളതാണ് പുതുക്കിയ ബിൽ. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു ബിൽ ജെപിസിയിൽ അംഗീകരിച്ചത്. ബിജെപി എംപി ജഗദംബിക പാൽ

Continue Reading
സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് നടന്‍ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍
India
1 min read
11.0k

സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് നടന്‍ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

ഫെബ്രുവരി 27, 2025
0

സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തുടർന്ന് തെലുങ്ക് നടനും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 8.45-ഓടെയാണ് ആന്ധ്രപ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒരു സമുദായത്തിനെതിരായ അപകീർത്തി പ്രസ്‌താവനയെത്തുടർന്നാണ് പോസാനി കൃഷ്ണണ മുരളിയെ അറസ്റ്റുചെയ്‌തത്‌. ഒബുലവാരിപള്ളി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. നടൻ്റെ പ്രസ്‌താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പോസാനിയെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും

Continue Reading
ഈന്തപ്പഴത്തിനുള്ളിൽ ‘സ്വർണ്ണക്കുരു’; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
India
1 min read
9.9k

ഈന്തപ്പഴത്തിനുള്ളിൽ ‘സ്വർണ്ണക്കുരു’; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ഫെബ്രുവരി 27, 2025
0

ഈന്തപ്പഴത്തിനുള്ളിൽ വെച്ച് സ്വർണ്ണം കടത്താൻ ശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56-കാരനായ യാത്രക്കാരൻ്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം പിടികൂടിയത്. ബാ ഗേജിൻ്റെ എക്സ്-റേ സ്‌കാനിങ് നടത്തുമ്പോൾ സംശയാസ്‌പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിൻ്റെ സംശയം ഇരട്ടിപ്പിച്ചു. 172 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് കസ്റ്റംസ്

Continue Reading
അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി
Kerala
0 min read
10.7k

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി

ഫെബ്രുവരി 27, 2025
0

അനുമതിയില്ലാതെ പാതയോരത്ത് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താൽക്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സർക്കാറിൻ്റെ നയത്തിന് ആറ് മാസത്തിനകം രൂപം നൽകണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കൊടിമരങ്ങളില്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ കുറവാണ്. രാഷ്ട്രീയ പാർട്ടികളുടേയും യുവജനസംഘടനകളുടേയും കൊടിമരങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയും ചെയ്യുന്നു. ഈ കൊടിമരങ്ങൾ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. എന്തായാലും കൊടിമരങ്ങളുടെ ഈ അനിയന്ത്രിത

Continue Reading
കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ചു; പൊലീസ് കേസെടുത്തു
Kerala
0 min read
13.7k

കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ചു; പൊലീസ് കേസെടുത്തു

ഫെബ്രുവരി 27, 2025
0

ഭാസ്‌കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ സഹതടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്‌ച കണ്ണൂർ വനിത ജയിലിലാണ് സംഭവം നടന്നത്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ജൂലിയെ ഷെറിൻ പിടിച്ചു തള്ളുകയും ഷബ്ന അസഭ്യം പറയുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്തെന്നാണ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത‌ കേസിൽ

Continue Reading
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
India
0 min read
11.4k

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ഫെബ്രുവരി 27, 2025
0

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മകൻ മകൻ ഡോ. ഹക്കീം അസ്‌ഹരിയുടെ ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തി. പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദേശങ്ങൾ പങ്കുവെച്ചെന്നും ഹക്കീം അസ്ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Continue Reading
തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വീടിനുനേരേ മലയാളിയുവാവ് ചെരിപ്പെറിഞ്ഞു
Kerala
0 min read
11.3k

തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വീടിനുനേരേ മലയാളിയുവാവ് ചെരിപ്പെറിഞ്ഞു

ഫെബ്രുവരി 27, 2025
0

തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലുള്ള വീടിൻ്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പു നൽകാനാണ് ഇവിടെ എത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇയാളുടെ പ്രതിഷേധം.

Continue Reading
പത്തനംതിട്ടയിൽ 13കാരനെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു
Kerala
0 min read
13.9k

പത്തനംതിട്ടയിൽ 13കാരനെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

ഫെബ്രുവരി 27, 2025
0

പതിമൂന്നുകാരനായ മകനെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് രാജേഷ് മകനെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുന്നത് കുട്ടിയുടെ ബന്ധു വീഡിയോയിൽ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് ക്രൂരത പുറത്തു വരാനുള്ള കാരണം. ഈ വിഡിയോ അടക്കം ശിശുക്ഷേമ വകുപ്പ് പോലിസിൽ ഹാജരാക്കുകയും പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലിസ് രാജേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ

Continue Reading