സുഡാനിൽ സൈനിക വിമാനം വ്യോമതാവളത്തിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്നു വീണു. നിരവധി ഉദ്യോഗസ്ഥരും സാധാരണക്കാരും മരണപ്പെട്ടതായി റിപ്പോർട്ട്. കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
സാങ്കേതിക തകരാറ് കാരണം വ്യോമതാവളത്തിൽ നിന്നു പറന്നുയരുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് ഏകദേശം തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീണ പരിസരത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.