കൊച്ചിയിൽ ന്യൂ ഇയർ ആഘോഷത്തിന് കൊണ്ടുവന്ന രാസലഹരിയുമായി ചുമട്ടുതൊഴിലാളിയായ യുവാവ് അറസ്റ്റിൽ. തൃക്കാക്കര കരിമക്കാട് തുരുത്തുമേൽ സ്വദേശി സിജാസാണ് (26) കൊച്ചി സിറ്റി ഡാൻസാഫിൻ്റെ പിടിയിലായത്. 29.16 ഗ്രാം എം. ഡി. എം. എ ഇയാളുടെ കൈവശം കണ്ടെടുത്തു. കൊച്ചി ഇടപ്പള്ളിപുക്കാട്ടുപടി റോഡിൽ ഉണിച്ചിറ എസ്. എസ്. ഐ ശാഖയ്ക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ നേരിട്ടുപോയി പുതുവത്സരത്തോട് അനുബന്ധിച്ച് വിതരണം ചെയ്യാൻ കടത്തിക്കൊണ്ടു വന്നതാണ് രാസലഹരിയെന്ന് പൊലീസ് അറിയിച്ചു. യുവാക്കളാണ് ഇടപാടുകാർ. സിറ്റി നാർക്കോട്ടിക് സെൽ എ. സി. പി. കെ. എ അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.