അന്തരിച്ച പ്രശസ്ത‌ നടൻ തിലകൻ്റെ മകൻ ഷിബു തിലകനും ഭാര്യ ലേഖയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ഇവർ ജനവിധി തേടുന്നത്. തിലകന്റെ ആറ് മക്കളിൽ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്.

തൃപ്പൂണിത്തുറ നഗരസഭയിലെ 20-ാം വാർഡിലാണ് ഷിബു തിലകൻ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനഹിതം തേടുന്നു. 1996 മുതൽ ഷിബു തിലകൻ ബി.ജെ.പി രാഷ്ട്രീയത്തിനൊപ്പം ചേർന്നത് കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

കുടുംബം മുഴുവൻ കമ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പമാണെങ്കിലും ഷിബു മാത്രമാണ് ബ.ജെ.പി രാഷ്ട്രീയത്തിൽ ഉള്ളത് പിതാവിൻ്റെ നിലപാടുകളോട് ബഹുമാനമുണ്ടെങ്കിലും രാഷ്ട്രീയത്തോട് ഇല്ലെന്ന് പറയുന്നു ഷിബു. 25ഓളം സിനിമയിൽ ഷിബു ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.

Related Posts