മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട യദു ഇനി നിയമസഭാ വാഹനത്തിൻ്റെ ഡ്രൈവർ. നിയമസഭയിലെ താത്‌കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ രംഗത്തെത്തിയിരുന്നു

മേയർ ആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി.

ആര്യ രാജേന്ദ്രൻ്റെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവിനുമെതിരെ കേസെടുത്തത്.

Related Posts