ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കെങ്കേരിയിലെ ബിജെഎസ് കോളേജിൽ നാലാം വർഷ നഴ്സിംഗ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി അതുൽ സിബി (22), എറണാകുളം മുളംതുരുത്തി സ്വദേശി ഗൗരീശങ്കർ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് രാജരാജേശ്വരി കോളേജിന് സമീപം അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതിനെ തുടർന്നാണ് അപകടമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവരം അറിഞ്ഞ് ഇരുവരുടെയും കുടുംബാംഗങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ കെങ്കേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts