അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല.
ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ് ഫ്രഞ്ചിനു പകരം അലക്സ് ഗ്രീൻ അന്തിമ ഇലവനിലെത്തി. ഇന്ത്യ പ്ലേയിംഗ് ഇലവന്: വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), ആരോൺ ജോർജ്, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു, വേദാന്ത് ത്രിവേദി, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, ഖിലാൻ പട്ടേൽ.